മമ്പറം ദിവാകരനെതിരെ ആക്രമണം; അഞ്ച് പേര്‍ക്കെതിരെ കേസ്
Kerala
മമ്പറം ദിവാകരനെതിരെ ആക്രമണം; അഞ്ച് പേര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd December 2021, 10:55 am

 

തലശ്ശേരി: അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മമ്പറം ദിവാകരനെതിരെ ആക്രമണം. ദിവാകരനെ കസേരകൊണ്ട് അടിച്ചു എന്നാണ് പരാതി. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെയാണ് സംഭവമുണ്ടായത്.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡി.സി.സി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരിക്കുന്നതിന്റെ പേരിലാണ് ദിവാകരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

മമ്പറം ദിവാകരന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഉണ്ടായതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.

മമ്പറം ദിവാകരന് വേണ്ടി പ്രവര്‍ത്തിച്ച മമ്പറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.കെ. പ്രസാദിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രനാണ് താല്‍ക്കാലിക ചുമതല നല്‍കിയത്.

അതേസമയം, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ പ്രതികരിച്ചാല്‍ ഭാര്യയേയും മകളേയും ക്രൂരമായി ബാലാത്സംഗം ചെയ്യുമെന്ന് കെ.എസ്. ബ്രിഗേഡ് ഭീഷണിപ്പെടുത്തിയതായി ദിവാകരന്‍ ആരോപണമുയര്‍ത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഫോണിലേക്ക് ഭീഷണി സന്ദേശം വന്നതെന്നും ഇത്തരം നെറിക്കെട്ട രാഷ്ട്രീയക്കാര്‍ കോണ്‍ഗ്രസിന് ക്ഷീണം ചെയ്യുമെന്നും ദിവാകരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:Attack on Mambaram Divakaran; Case against five