റോഹ്ത്തക്: ഹരിയാനയില്‍ നടക്കുന്ന ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്ഷിനെത്തിയ കേരളാ ടീമിന് നേരെ കൈയ്യേറ്റം. ഹരിയാന ടീംഗങ്ങളാണ് കേരള സംഘത്തിനെ ആക്രമിച്ചത്. കേരളാ ടീമിന്റെ ക്യാപ്റ്റന്‍ പി.എന്‍. അജിത് ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. മീറ്റില്‍ ഹരിയാനെയെ പിന്തള്ളി കേരളം ഇന്നു ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
കേരള ക്യാമ്പിലെത്തിയാണ് സംഘം അക്രമം നടത്തിയത്. കഴിഞ്ഞ ദിവസം വരെ ഹരിയാനയായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഹരിയാനയെ മറികടന്ന് കേരളം ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് താരങ്ങളുടെ അക്രമം.
ഹരിയാന പോള്‍വാള്‍ട്ട് താരത്തിന്റെ നേതൃത്വത്തില്‍ എത്തിയ നാലംഗ സംഘമാണ് കേരളാ ക്യാംപില്‍ അക്രമം നടത്തിയത്. മൊബൈല്‍ ചാര്‍ജര്‍ ചോദിച്ചെത്തിയ സംഘം കേരളാ താരങ്ങളുടെ ഭക്ഷണം തട്ടിമറിച്ചതോടെയായിരുന്നു പ്രശ്നങ്ങള്‍ ആരംഭിച്ചത്.
ഇതിനെ കേരളാ താരങ്ങള്‍ ചോദ്യം ചെയ്തതോടെ ക്യാപ്ടന് പി.എന്‍. അജിതിനെ മര്‍ദ്ദിച്ച ശേഷം സംഘം ഇറങ്ങിയോടുകയായിരുന്നു. ഹരിയാന താരങ്ങള്‍ക്കെതിരെ കേരളം പരാതി നല്‍കിയിട്ടുണ്ട്. അക്രമികളായ താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും മീറ്റില്‍ നിന്നും അയോഗ്യരാക്കണമെന്നുമാണ് കേരളത്തിന്റെ പരാതി.