കോഴിക്കോട്: സി.പി.ഐ.എമ്മുകാരുടെ ആക്രമണത്തിനിരയായ ജോസ്‌നയുടെ വീടിനുനേരെ കല്ലേറ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഇവര്‍ താമസിക്കുന്ന വാടകവീടിനുനേരെയാണ് കല്ലേറുണ്ടായത്.
സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ കല്ലെറിയുകയായിരുന്നുവെന്നാണ് ജോസ്നയും കുടുംബവും പറയുന്നത്. നേരത്തെ ഇന്ന് രാവിലെ മുതല്‍ വൈകീട്ട് വരെ ജില്ലാ കളക്ട്രേറ്റിന് മുന്നില്‍ ഉപവാസമിരിക്കുമെന്ന് ജോസ്ന പ്രഖ്യാപിച്ചിരുന്നു.
സി.പി.ഐ.എമ്മുകാരുടെ മര്‍ദനത്തില്‍ ജോസ്നയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. സംഭവത്തില്‍ നീതി വേണമെന്ന് ആവശ്യപ്പെട്ടാണ് ജോസ്‌ന ഉപവാസം പ്രഖ്യാപിച്ചത്.
എന്നാല്‍ ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധാനാജ്ഞ ഉള്ളതിനാല്‍ ഉപവാസം മാറ്റിവെക്കുകയായിരുന്നു.
Also Read: 9/11 ആക്രമണത്തില്‍ പങ്കാളിയായിരുന്ന ജര്‍മ്മന്‍ പൗരന്‍ കുര്‍ദിഷ് സേനയുടെ പിടിയിലായതായി റിപ്പോര്‍ട്ട്
നാല് മാസം ഗര്‍ഭിണിയായിരുന്ന ജോസ്‌നക്ക് വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു. സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് സംഭവത്തിന് പിന്നാലെ ജോസ്‌ന പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഭീഷണിയുണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ സ്വന്തം വീട് വിട്ട് വാടക വീട്ടിലേക്ക് മാറിയത്. സി.പി.ഐ.എമ്മിന്റെ ഭീഷണിയുള്ളതിനാല്‍ നേരത്തെ വീട്ടുടമ ഇവരോട് മാറിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ചിത്രം കടപ്പാട്: മാതൃഭൂമി ന്യൂസ്
WATCH THIS VIDEO: