സിനിമക്ക് വേണ്ടിയെടുത്ത് ബൈക്കിന്റെ വാടകയുമായി സംബന്ധിച്ച തര്‍ക്കത്തിനൊടുവിലാണ് പ്രൊഡക്ഷന്‍ മാനേജറുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബൈക്കിന്റെ അമിത വാടകയെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
പ്രൊഡക്ഷന്‍ മാനേജര്‍ക്ക് മുഖത്തടക്കം പരിക്കേറ്റതായാണ് വിവരം. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം മലയാളസിനിമാ മേഖലയില്‍ നിരവധി പ്രശ്‌നങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാവുന്നത്.
സിനിമ സെറ്റില്‍ അണിയറ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഹേമകമ്മറ്റി റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ സിനിമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നിരവധി അക്രമങ്ങള്‍ ചര്‍ച്ചയായിരുന്നു.
സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപീകരിച്ച കമ്മറ്റിയാണ് ഹേമ കമ്മറ്റി. ജസ്റ്റിസ് ഹേമയടക്കം, നടി ശാരദ. ബ്യൂറോക്രാറ്റ് കെ.ബി.വത്സല എന്നിവരടങ്ങുന്ന ഹേമ കമ്മറ്റി 2017 ലാണ് രൂപീകരിക്കുന്നത്. രഹസ്യ സ്വഭാവം വാഗ്ദാനം ചെയ്യുന്ന കമ്മറ്റി 2024ലാണ് സര്‍ക്കാര്‍ കോടതി ഉത്തരവ് പ്രകാരം പുറത്ത് വിടുന്നത്.
സിനിമ സെറ്റുകളില്‍ നടക്കുന്ന ലൈംഗികാരോപണങ്ങള്‍, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷിതത്വമില്ലായ്മ എന്നിങ്ങനെ മലയാള ചലച്ചിത്ര മേഖലയില്‍ സത്രീകള്‍ നേതിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനാണ് ഹേമക്കമ്മറ്റി രൂപീകരിച്ചത്.
ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ സ്ത്രീകളടക്കമുള്ളവര്‍ നേരിടുന്നുണ്ടെന്നത് ഇത്തരം അക്രമങ്ങളിലൂടെ വ്യക്തമാവുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍ പറയുന്നത്.
Content Highlight: attack on filmmakers including production on filmsets