Kerala News
തിരുവല്ലയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 25, 02:20 am
Wednesday, 25th December 2024, 7:50 am

പത്തനംതിട്ട: ജില്ലയില്‍ ക്രിസ്തുമസ് കരോള്‍ സംഘത്തിനെതിരെ ആക്രമണം. തിരുവല്ല കുമ്പനാട്ടിലാണ് സംഭവം. ഈ.ആര്‍.സി കുമ്പനാട് ദേവാലയത്തിലെ കരോള്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

മദ്യലഹരിയിലായിരുന്ന പതിനഞ്ചംഗ സംഘമാണ് കരോളുമായി പോയിരുന്ന ആളുകളെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കരോള്‍ സംഘത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോയിപ്രം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കുമ്പനാട് സ്വദേശിയായ വിപിനിനെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

മദ്യപ സംഘത്തിന്റെ ആക്രമണത്തില്‍ കരോളുമായി പോയിരുന്ന നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാസ്റ്റര്‍ ജോണ്‍സണ്‍, നെല്ലിക്കാല സ്വദേശി മിഥിന്‍, സജി, ഷൈനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Content Highlight: Attack on carol group in Thiruvalla