|

പ്രണായാഭ്യര്‍ത്ഥന നിരസിച്ചു ; വടകരയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമമെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: പ്രണായാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായി പരാതി. വടകര കുന്നുംപുറത്ത് ചിത്രയുടെ മകളെയാണ് ഒരു സംഘം ആക്രമിക്കാന്‍ ശ്രമിച്ചത്.

ബുധനാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം. എന്നാല്‍ ആക്രമികള്‍ അകത്ത് കയറുന്നതിന് മുമ്പ്   വീടിനകത്ത് കയറി വാതിലടച്ചതിനാല്‍ പെണ്‍കുട്ടി പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

ചിത്രയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു. പ്രവീണ്‍, സഹോദരന്‍ പ്രദീപന്‍, സോളമന്‍, ഷിജു എന്നിവര്‍ക്കെതിരെയാണ് വടകര പൊലീസ് കേസെടുത്തത്.

അക്രമികള്‍ വീടിന്റെ ചില്ലുകള്‍ അടിച്ച് പൊട്ടിക്കുകയും ഉപകരണങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ 50,000 രൂപയുടെ നഷ്ടമുണ്ടെന്നണ് ചിത്ര പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
DoolNews Video

Video Stories