|

അമ്പലപ്പുഴയില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ലോക്‌സഭാ വോട്ടെടുപ്പിന് പിന്നാലെ അമ്പലപ്പുഴയില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയംഗമായ ജെന്‍സണ്‍, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പ്രജോഷ് കുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഇരുവരും അമ്പലപ്പുഴ കരുമാടി സ്വദേശികളാണ്. ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയവര്‍ ഇവരെ ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഇരുവരുടെയും കാലിനും കൈകള്‍ക്കുമാണ് പരിക്ക്. നേരത്തെ കൊട്ടിക്കലാശത്തിനിടെ അമ്പലപ്പുഴയില്‍ സി.പി.ഐ.എം- ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു.

അക്രമത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് സി.പി.ഐ.എം പറയുന്നത്.

DoolNews Video

Video Stories