കണ്ണൂര്‍: കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മിക്കുന്നതിനെതിരെ കര്‍ഷക സമരം നടത്തുന്ന “വയല്‍ക്കിളി” നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ കല്ലേറ്. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ബൈക്കിലെത്തിയ ചിലരാണ് കല്ലെറിഞ്ഞെതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായത്.
സുരേഷും കുടുംബവും വീട്ടിനുള്ളില്‍ കിടന്നുറങ്ങുമ്പോഴാണ് സംഭവം. കല്ലേറുണ്ടായ ഉടന്‍ സുരേഷ് പൊലീസിനെ വിവരമറിയിക്കുയയിരുന്നു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഇതിന്റെ പിറകില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also : കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 40-ഓളം വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍
അതേസമയം വയല്‍കിളികള്‍ക്ക് പിന്നാലെ സി.പി.ഐ.എമ്മും സമരരംഗത്ത് എത്തിയതോടെ കീഴാറ്റൂരില്‍ സംഘര്‍ഷ സാധ്യതയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇരുവിഭാഗവും സമരപരിപാടി ശക്തിപ്രകടനത്തിനുളള വേദിയാക്കി മാറ്റുമെന്ന് ഉറപ്പായതോടെയാണ് പ്രദേശത്ത് നാളെ മുതല്‍ കനത്ത സുരക്ഷയൊരുക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കിയത്.
കീഴാറ്റൂരിലെ സമരം വയല്‍കിളികള്‍ക്കും സി.പി.എമ്മിനും അഭിമാനപ്രശ്‌നമായി മാറിയതോടെയാണ് സ്ഥലത്ത് സംഘര്‍ഷ സാധ്യതയെന്ന് കാട്ടി സ്‌പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 24ന് വൈകിട്ട് നാല് മണിയോടെയാണ് തളിപ്പറമ്പില്‍ നിന്നും മൂവായിരത്തോളം പേര്‍ പങ്കെടുക്കുന്ന സി.പി.ഐ.എമ്മിന്റെ റാലി ആരംഭിക്കുക. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് റാലി. തുടര്‍ന്ന് കീഴാറ്റൂരില്‍ കണ്‍വെന്‍ഷനും സംഘടിപ്പിച്ചിട്ടുണ്ട്.
Read Also : ഈ വാര്‍ത്തകള്‍ തെറ്റാണ്, ഞാന്‍ ബി.ജെ.പിയിലേക്കില്ല; ബി.ജെ.പി നേതാക്കള്‍ വേണമെങ്കില്‍ കോണ്‍ഗ്രസ്സില്‍ ചേരട്ടെ: കര്‍ണ്ണാടക എം.എല്‍.എ
25ന് വൈകീട്ട് കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരപ്രഖ്യാപനകണ്‍വെന്‍ഷന്‍ മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. സുരേഷ്‌ഗോപി എം.പി അടക്കമുളള രാഷ്ട്രീയ സാമൂഹ്യ സാംസ്‌കരിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്