Kerala News
സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം; നെയിം ബോര്‍ഡ് നശിപ്പിച്ചു; വാതില്‍ വൃത്തികേടാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 15, 08:32 am
Thursday, 15th November 2018, 2:02 pm

കൊച്ചി: കാലടി സര്‍വകലാശാലയില്‍ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം. അദ്ദേഹത്തിന്റെ ഓഫീസിന് മുന്നിലെ ബോര്‍ഡ് നശിപ്പിക്കുകയും ഓഫീസ് വാതിലില്‍ കാവി വരകളിട്ട് വൃത്തി കേടാക്കുകയും ചെയ്തിട്ടുണ്ട്.

സുനില്‍ പി. ഇളയിടത്തിനെ കൊല്ലാന്‍ ആഹ്വാനം ചെയ്ത് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഫേസ്ബുക്ക് കുറിപ്പ് ഇട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ ആക്രമണമുണ്ടാക്കിയിരിക്കുന്നത്. “ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞു കൊന്നേക്കണം” എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആഹ്വാനം ചെയ്തിരുന്നത്.

സംഘപരിവാറിന്റെ വിധ്വംസക രാഷ്ട്രീയത്തിനെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നയാളാണ് സുനില്‍ പി. ഇളയിടം. ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങളെ ചരിത്രത്തിന്റെയും വസ്തുതകളുടെയും പിന്‍ബലത്തോടെ തുറന്നുകാട്ടിക്കൊണ്ടുള്ള സുനില്‍ പി. ഇളയിടത്തിന്റെ പല പ്രഭാഷണങ്ങളും ചാനല്‍ ചര്‍ച്ചകളിലെ നിലപാടുകളും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ആക്രമണമുണ്ടായിരിക്കുന്നത്.