തിരുവനന്തപുരത്ത് സോഷ്യലിസ്റ്റ് ജനത ഡമോക്രാറ്റിക് ഓഫീസിന് നേരെ ആക്രമണം
Kerala
തിരുവനന്തപുരത്ത് സോഷ്യലിസ്റ്റ് ജനത ഡമോക്രാറ്റിക് ഓഫീസിന് നേരെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2013, 12:15 pm

[]തിരുവനന്തപുരം: സോഷ്യലിസ്റ്റ് ജനത ഡമോക്രാറ്റിക്കിന്റെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ തിരുവനന്തപുരത്ത് ആക്രമണം.

പാളയത്ത് പ്രവര്‍ത്തിയ്ക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്.

ബിയര്‍ കുപ്പികളും കല്ലുകളും പാര്‍ട്ടി ഓഫീസിന് നേരെ തുടര്‍ച്ചയായി എറിഞ്ഞതായി നേതാക്കള്‍ പോലീസിനോട് പറഞ്ഞു.

ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന എസ്.ജെ.ഡി നേതാവ് ചാരുപാറ രവിയുടെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു.

സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരായ അഖിലാനന്ദ്(21), വിമല്‍ (21) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

ഏഴംഗ അക്രമി സംഘം ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ടതായി പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.