| Saturday, 27th October 2018, 11:00 pm

ആശ്രമം ആക്രമണം; കസ്റ്റഡിയിലെടുത്ത മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ വിട്ടയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിയെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത മോഹനനെ പൊലീസ് വിട്ടയച്ചു. ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ഇയാള്‍ക്ക് ആക്രമണത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസ് ഇയാളെ വിട്ടയച്ചത്. ഇയാള്‍ സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്സിന് വഴി കാണിച്ചുകൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആശ്രമത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അറസ്റ്റിലായ മോഹനന്‍. ആക്രമണം ഉണ്ടാവുന്നതിന്റെ തലേ ദിവസമാണ് ഇയാള്‍ ആശ്രമത്തിലെ ജോലി ഉപേക്ഷിച്ചത്. ചോദ്യം ചെയ്യാന്‍ വേണ്ടിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് വിശദീകരണം നല്‍കി.

ALSO READ: രഹ്ന ഫാത്തിമയുടെ വീടാക്രമിച്ച ബി.ജെ.പി നേതാവിനെ ജാമ്യത്തിലെടുക്കാന്‍ ആളില്ല; പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ഇന്ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേര്‍ക്ക് ആക്രമണം നടന്നത്. അക്രമികള്‍ ആശ്രമത്തിന് മുമ്പിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിക്കുകയും ആശ്രമത്തിന് മുമ്പില്‍ റീത്ത് വെച്ചും രക്ഷപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്.

ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിളളയ്ക്കും താഴമണ്‍ കുടുംബത്തിനും പന്തളം രാജകുടുംബത്തിനും ഈ ആക്രമണത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണിതെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more