|

'ശബരിമലയിലേക്ക് പോകുമല്ലേടി' എന്ന് ചോദിച്ച് രശ്മി ആര്‍ നായരുടെ വീടിന് നേരെ കല്ലേറ്; അക്രമി പൊലീസ് പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കിസ് ഓഫ് ലൗ പ്രവര്‍ത്തക രശ്മി ആര്‍ നായരുടെ വീടിന് നേരെ കല്ലേറ്. ശബരിമലയിലേക്ക് പോകുമല്ലെടി എന്ന് ചോദിച്ചു കൊണ്ടാണ് കല്ലേറ്. സംഭവം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും രശ്മി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഒരാള്‍ വീട്ടിലേക്ക് കയറിവരികയും ശബരിമലയിലേക്ക് പോകും അല്ലെടി എന്ന് ചോദിച്ച് അക്രമ സ്വഭാവം കാണിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന് പുറത്തേക്ക് ഇറക്കി വിട്ടതോടെ വീടിന് നേരെ കല്ലെറിയുകയും തെറി പറയുകയുമായിരുന്നെന്നും രശ്മി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Also Read  ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതിക്കും സര്‍ക്കാരിനും “നല്ല ബുദ്ധി” തോന്നാന്‍ ഗണപതി ഹോമവുമായി ഹൈന്ദവ ധര്‍മ ആചാര്യസംഘം

വീട്ടില്‍ കടന്നുകയറി അക്രമം നടത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ താന്‍ ശബരിമലയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് രശ്മി വ്യക്തമാക്കിയിരുന്നെങ്കിലും വീടിന് നേരെ ആക്രമണം നടക്കുകയായിരുന്നു.

അതേസമയം ശബരിമലയിലേക്ക് പോകാന്‍ ആഗ്രമുണ്ടെന്ന് പ്രകടിപ്പിച്ച സ്ത്രീകളുടെ നേരെ ഇത്തരത്തില്‍ അക്രമം നടന്നിരുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ത്ഥിനിയ്ക്കെതിരെയും ഇത്തരത്തില്‍ അക്രമം നടന്നിരുന്നു.

DoolNews Video

Video Stories