കോഴിക്കോട്: മിഠായിത്തെരുവില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്നതിനിടെ കെട്ടിടത്തിനുള്ളില്‍ ഒളിച്ചുനിന്ന് പൊലീസിന് അക്രമിച്ച സംഘത്തിലെ നാലുപേരെ പൊലീസ് പിടികൂടി. കെട്ടിടത്തിനകത്തേക്ക് കയറിയാണ് പൊലീസ് ഇവരെ പിടികൂടിയത്. അതേസമയം ഇരുപത്തഞ്ചോളം പേര്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നുവെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ബാക്കിയുള്ളവര്‍ കെട്ടിടത്തിനകത്ത് ഉണ്ടോ എന്ന് വ്യക്തമല്ല.
പ്രദേശത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരടക്കം തമ്പടിച്ചിരുന്നു. പൊലീസിന് നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തങ്ങള്‍ ഇടപെടുമെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ ഈ കെട്ടിടത്തിനകത്തേക്ക് കയറാന്‍ ശ്രമിച്ചെന്നും ഇതോടെയാണ് നടപടിയുണ്ടായതെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
കെട്ടിടത്തിനകത്ത് കൂടുതല്‍ അക്രമികളുണ്ടോയെന്ന് പൊലീസ് അടുത്ത ഘട്ടത്തില്‍ പരിശോധന നടത്തുമെന്നാണ് സൂചനയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പൊലീസിന്റെ ഭാഗത്ത് ചെറിയ വീഴ്ചയുണ്ടാതായും ഇടപെട്ട് തിരത്തുമെന്നും പൊലീസ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍.എസ്.എസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മിഠായിത്തെരുവിലേക്ക് കയറിയത് സംബന്ധിച്ച് വ്യാപാരികള്‍ പൊലീസിന് വീഴ്ചയുണ്ടായതായി വ്യാപാരികള്‍ പറഞ്ഞിരുന്നു.