| Sunday, 13th August 2023, 10:35 pm

കണ്ണൂരില്‍ പൊലീസുകാരെ പൂട്ടിയിട്ട് മര്‍ദിച്ചു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ അത്താഴക്കുന്നില്‍ പൊലീസുകാരെ പൂട്ടിയിട്ട് മര്‍ദിച്ചു. അത്താഴകുന്ന് ടൗണ്‍ എസ്.ഐയെയും മറ്റ് പൊലീസുകാരെയുമാണ് ഏഴംഗ മദ്യപാന സംഘം ക്ലബില്‍ പൂട്ടിയിട്ട് മര്‍ദിച്ചത്. സംഭവത്തില്‍ എസ്.ഐ സി.എച്ച് നസീബിന്റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനും പരിക്കേറ്റു.

ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. പെട്രോളിങ്ങിനായി അത്താഴക്കുന്ന് പരിസരത്ത് പോയ പൊലീസുകാരെയാണ് സംഘം മര്‍ദിച്ചത്. പെട്രോളിങ്ങിനെത്തിയ പൊലീസ് ക്ലബിലെത്തി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും അവിടെയിരുന്ന് മദ്യപിക്കരുതെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെടുകയും മൂന്ന് പൊലീസുകാരെ ക്ലബിനകത്ത് കയറ്റി പൂട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നു.

സംഭവത്തില്‍ ഏഴ് പ്രതികളാണ് ഉള്ളത്. ഇതില്‍ മൂന്ന് പേരെ നിലവില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്‍വര്‍, അഭയ്, അഖിലേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.

Content Highlights: Attack against police in kannur; 3 persons in custody

Latest Stories

We use cookies to give you the best possible experience. Learn more