നീറ്റാ ജലാറ്റിന്‍ കമ്പനിയ്ക്കുനേരെ ആക്രമണം: മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെത്തി
കൊച്ചി: നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചിയിലെ ഓഫിസിനുനേരെ ആക്രമണം. ആക്രമണത്തില്‍ ഓഫിസ് ഭാഗികമായി തകര്‍ന്നു. ഓഫിസ് ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
കൊച്ചി പനമ്പള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ കോര്‍പറേറ്റ് ഓഫിസിനു നേരെയാണ് ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ ജീവനക്കാര്‍ അറിയിച്ചു.
സംഭവ സ്ഥലത്തുനിന്ന് മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. പാര്‍ട്ടിയുടെ വാര്‍ഷികാഘോഷ തുടക്കം ഓഫീസ് തകര്‍ത്തുകൊണ്ടാവട്ടെയെന്നാണ് ലഘുലേഖയില്‍ പറയുന്നത്.
തൃശൂര്‍ കാതികൂടത്ത് പ്രവര്‍ത്തിക്കുന്ന നീറ്റ ജലാറ്റിന്‍ ഫാക്ടറിക്കെതിരെ ഏറെ നാളായി സമരം നടന്നിരുന്നു. മലിനീകരണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.