national news
ലുധിയാനയില്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണം; പിന്നില്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെന്ന് ആരോപണം- വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 03, 04:41 pm
Sunday, 3rd November 2019, 10:11 pm

ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ കശ്മീരി വിദ്യാര്‍ഥിക്കു നേരെ ആള്‍ക്കൂട്ട ആക്രമണം. ആക്രമണത്തിനു നേതൃത്വം നല്‍കിയത് ആരാണെന്നതിനെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. എന്നാല്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണെന്നാണ് മറ്റു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

സംഭവം നടന്നത് ലുധിയാനയിലെ ഗുല്‍സാര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. സംഭവത്തിനു ശേഷം വിദ്യാര്‍ഥികള്‍ ഇവിടെ പ്രതിഷേധിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

40 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. വിദ്യാര്‍ഥിയെ കൂടെയുണ്ടായിരുന്ന മറ്റ് കശ്മീരി വിദ്യാര്‍ഥികള്‍ ശ്രമിച്ചെങ്കിലും അവരെയും സംഘം മര്‍ദ്ദിച്ചു. ജുനൈദ്, ഹാദി ഷബീര്‍, ഷാ അലം എന്നിവരാണു മര്‍ദ്ദനമേറ്റവരില്‍ മൂന്നു വിദ്യാര്‍ഥികളെന്ന് കശ്മീര്‍ ക്രൗണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളെ നിലത്തുവീഴ്ത്തി മുഖത്തും വയറിലും കാലിലും ഇടിക്കുകയായിരുന്നുവെന്നു ഗുല്‍സാര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതിനിടെ കോളേജ് അധികൃതര്‍ അറിയിച്ചശേഷം സംഭവസ്ഥലത്തെത്തിയ പൊലീസ് മൂന്നു വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതായി സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.