| Saturday, 17th December 2016, 8:07 am

നോവലില്‍ ദേശീയഗാനത്തെ അധിക്ഷേപിച്ചെന്നാരോപണം; എഴുത്തുകാരനെതിരെ പൊലീസ് കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


കമലിന്റെ “ശ്മശാനങ്ങളുടെ നോട്ടു പുസ്തകം” എന്ന നോവലിലെ ചില ഭാഗങ്ങളും അദ്ദേഹത്തിന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകളും ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്നെന്നാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡി.ഐ.ജി ക്ക് കൊടുത്ത പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്.


ചവറ: പുതുതായി പുറത്തിറങ്ങിയ നോവലില്‍ ദേശീയ ഗാനത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് എഴുത്തുകാരനെതിരെ പൊലീസ് കേസ്. എഴുത്തുകാരനായ കമല്‍ സി. ചവറയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.


Shocking: ജയലളിതയ്ക്ക് മരുന്ന് മാറി നല്‍കി; വെളിപ്പെടുത്തലടങ്ങിയ ബര്‍ഖ ദത്തിന്റെ ഇമെയില്‍ പുറത്ത്


കമലിന്റെ “ശ്മശാനങ്ങളുടെ നോട്ടു പുസ്തകം” എന്ന നോവലിലെ ചില ഭാഗങ്ങളും അദ്ദേഹത്തിന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകളും ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്നെന്നാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡി.ഐ.ജി ക്ക് കൊടുത്ത പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. പരാതിയിന്മേല്‍ കൊല്ലം സിറ്റി കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തി ചവറ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
സ്‌കൂളില്‍ ജനഗണമന ചൊല്ലുമ്പോള്‍ കുട്ടികള്‍ ചെയ്യുന്ന ചില കാര്യങ്ങളെക്കുറിച്ചുള്ള നോവലിലെ പരാമര്‍ശത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നതെന്ന് അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.

“ഒരു സ്‌കൂള്‍. ആ സ്‌കൂളിലെ കുട്ടികളുടെ പേര് കേരളത്തിലെ 44 കുട്ടികളുടെ പേരാണ് ആ കുട്ടികള്‍ക്കുള്ളത്. നദികളെല്ലാം വറ്റിവരണ്ടു. അതിനാല്‍ കുട്ടികളെല്ലാം രക്ഷകര്‍ത്താക്കള്‍ നദികളുടെ പേരിട്ടു.. പലകുട്ടികള്‍ക്കും മൂത്രമൊഴിക്കണമെന്നൊക്കെയുള്ള പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ അധ്യാപകര്‍ സമ്മതിക്കുന്നില്ല. അപ്പോള്‍ നാലു മണിയാവുമ്പോള്‍ ജനഗണനമന ചൊല്ലുമ്പോള്‍ ഈ കുട്ടികളെല്ലാം എഴുന്നേറ്റ് നില്‍

ജനഗണമന എന്നാല്‍ പ്രധാനം മൂത്രമൊഴിക്കുകയെന്നായതുകൊണ്ട് അച്ചടക്കമില്ലാത്ത ഒരു കുട്ടിയാവാനാണ് ഞാനിഷ്ടപ്പെടുന്നത്. എന്ന പരാമര്‍ശമാണ് നോവലിലുള്ളത്. ” അദ്ദേഹം വിശദീകരിക്കുന്നു.

എന്നാല്‍ ഇക്കാര്യം പറഞ്ഞ് പൊലീസ് വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്ന് കമല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. നോവല്‍ പിടിച്ചെടുക്കാനെന്നും പറഞ്ഞ് അമ്മയും അച്ഛനും താമസിക്കുന്ന സ്ഥലത്ത് അസമയത്ത് അനുവാദമില്ലാതെ കടന്നുചെന്ന് അലമാര കുത്തിതുറന്ന് പുസ്തകങ്ങള്‍ വാരി വലിച്ചിടുകയും അവരെ ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് കമല്‍ പറയുന്നത്.

ചില സാധനങ്ങള്‍ പൊലീസ് എടുത്ത് കൊണ്ടുപോയി. തെളിവു ശേഖരണമെന്നും പറഞ്ഞ് തന്നെ മറ്റാരുമായും ബന്ധപ്പെടാന്‍ അനുവദിച്ചില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ഒരു തീവ്രവാദിയാണ് താന്‍ എന്ന തരത്തിലാണ് പൊലീസ് പെരുമാറിയതെന്നും അദ്ദേഹം പറയുന്നു.

“എസ്.ഐ പറഞ്ഞത് നിന്നെ പറ്റിയുള്ള എല്ലാ വിവരങ്ങളും നമ്മള്‍ക്ക് കിട്ടിയിട്ടുണ്ട് എന്ന്. ഞാനൊരു തീവ്രവാദിയാണ് എന്ന തരത്തിലാണ് സംസാരിച്ചത്.”

രാജ്യദ്രോഹം ചുമത്തി കേസെടുക്കാന്‍ ആഭ്യന്തര വകുപ്പ് പൊലീസിന് നിര്‍ദേശം നല്‍കിയതാണ് അറിയാന്‍ കഴിഞ്ഞതെന്നും കമല്‍സി ഡൂള്‍ന്യൂസിനോടു പറഞ്ഞു.

We use cookies to give you the best possible experience. Learn more