Kerala News
കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം; സ്ഫോടക വസ്തുക്കളെറിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 12, 04:41 pm
Sunday, 12th May 2024, 10:11 pm

വടകര: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം. ബൈക്കില്‍ എത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തുക്കള്‍ എറിയുകയുകയായിന്നു.

ഞായറഴ്ച രാത്രി 8.15ഓടെയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ആണെന്ന സംശയവും ഹരിഹരന്‍ ഉന്നയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാറിലെത്തിയ ആറംഗസംഘം രാവിലെ മുതല്‍ വീടിനെ റൗണ്ട് ചുറ്റിയിരുന്നെന്നും ഹരിഹരന്‍ പറഞ്ഞു.

ആര്‍.എം.പി നേതാവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഉയര്‍ന്ന ഭീഷണികളെ തുടര്‍ന്ന് വടകര എം.എല്‍.എ കെ.കെ. രമ ഹരിഹരന് പരിരക്ഷ ഒരുക്കണമെന്ന് എസ്.പിയോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlight: Attack against K.S. Hariharan’s house