| Wednesday, 10th June 2020, 9:21 am

ക്വാറന്റൈനിനായി ഒഴിച്ചിട്ട വീടിന് നേരെ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളം ഊരമനയില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒഴിച്ചിട്ട വീടിന് നേരെ കല്ലേറ്. ക്വാറന്റൈനീല്‍ കഴിയുന്നതിനായി മുംബൈയില്‍ നിന്ന് യുവാവ് വരാനിരിക്കെയായിരുന്നു അജ്ഞാതര്‍ വീടിന്റെ ജനല്‍ചില്ല് തകര്‍ത്തത്. രാമമംഗംല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

എല്ലാ മുന്‍കരുതലും ഉറപ്പാക്കിയാണ് മുംബൈയില്‍ നിന്ന് വരുന്ന യുവാവിനെ ക്വാറന്റീന്‍ ചെയ്യുന്നതിനായി വീട് തെരഞ്ഞെടുത്തത്. ഒറ്റപ്പെട്ട പ്രദേശത്തായിരുന്നു വീട്. ഊരമന പാണ്ടാലില്‍ ജേക്കബിന്റെ വീടാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ഒരു കൂട്ടം ആളുകള്‍ എത്തി ആക്രമിച്ചത്.

ഉടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പരിസരവാസികളായ ചിലരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. കൊവിഡ് ഭീതി കാരണമാകാം ആക്രമണമെന്നാണ് പൊലീസിന്റെ് നിഗമനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Latest Stories

We use cookies to give you the best possible experience. Learn more