ഔട്ട്‌ലെറ്റ് ജനവാസ കേന്ദ്രത്തില്‍ സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഹൈബി ഈഡന്‍ എം.എല്‍.എയടക്കമുള്ളവര്‍ രംഗത്തെത്തിയത്.
ഔട്ട്‌ലറ്റിന്റെ ഷട്ടറിടാന്‍ സമരക്കാര്‍ തുടങ്ങിയതോടെ ജീവനക്കാര്‍ തടയാന്‍ രംഗത്തുവന്നു. ഇതിനിടെ എം.എല്‍.എയ്ക്കും സമരക്കാര്‍ക്കും എതിരെ ജീവനക്കാര്‍ മൂത്രം കുപ്പിയിലാക്കി എറിയുകയായിരുന്നു.
മൂത്രം തളിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. നാട്ടുകാരും ജീവനക്കാരും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാര്‍ പിന്നീട് ഔട്ട്‌ലറ്റിനുള്ളിലേക്ക് ഇടിച്ചു കയറുകയും ഷട്ടറുള്‍പ്പെടെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ ഉന്നത പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.
തങ്ങള്‍ക്കുനേരെ മൂത്രം തളിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും വരെ പിരിഞ്ഞുപോകാന്‍ തയ്യാറല്ല എന്ന നിലപാടിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രതിഷേധം ശക്തമായതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
മൂത്രം തളിച്ച ജീവനക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പു സമരം നടത്തുകയാണ് ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവര്‍.