| Sunday, 31st May 2020, 7:31 pm

മണിക് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത രക്തദാന ക്യാമ്പില്‍ ആക്രമണം; പിന്നില്‍ ബി.ജെ.പിയെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുരയില്‍ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് നേരെ ആക്രമണം. ബി.ജെ.പിയാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു.

ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. അതിന് ശേഷമായിരുന്നു ആക്രമണം നടന്നത്. ഏഴ് പേര്‍ക്കാണ് പരുക്ക് പറ്റിയത്.

കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിന് വേണ്ടി ബ്ലഡ് ബാങ്കുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ചേര്‍ന്ന് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സി.പി.ഐ.എം നേതാവ് അമല്‍ ചക്രബര്‍ത്തി പറഞ്ഞു.

സംഭവത്തില്‍ വെസ്റ്റ് അഗര്‍ത്തല പൊലീസ് കേസെടുത്തു. ആക്രമണത്തിന് ശേഷവും ക്യാമ്പിന്റെ പ്രവര്‍ത്തനം സജീവമായി നടന്നതായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി നബറുണ്‍ ദാസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more