അഗര്‍ത്തല: ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ബി.ജെ.പി. സി.പി.ഐ.എം നേതാക്കളുടെ വീടുകളും കടയും ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തിട്ടുണ്ട്.
ത്രിപുരയിലെ കമാല്‍പൂര്‍, സാന്തിര്‍ബസാര്‍, ബിഷാല്‍ഘര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിന്റെ വീഡിയോയും സി.പി.ഐ.എം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോഴും പൊലീസോ മറ്റ് അധികാരികളോ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും സി.പി.ഐ.എം പറയുന്നു.
അതേസമയം പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം അപലപനീയമാണെന്നും ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
‘തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി ത്രിപുരയിലെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ അഴിച്ചുവിട്ട ആക്രമങ്ങളിലൊന്ന്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യത്തിന്റേയും നിയമത്തിന്റേയും സംരക്ഷണത്തില്‍ ത്രിപുരയില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ഉയരണം,’ സീതാറാം യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.
Content Highlight: Attack against cpim workers in tripura by bjp