മലപ്പുറം: പരിചരണം ലഭിക്കാതെ അവശതയിലായ മൂന്നര വയസുള്ള കുട്ടിയെയും അമ്മയേയും ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മലപ്പുറം കാളിക്കാവിലാണ് സംഭവം. കുട്ടിയെ മര്‍ദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തതെന്ന് റിപ്പോര്‍ട്ടുണ്ട്
കുട്ടിയുടെ അമ്മയുടെ അമ്മയാണ് മര്‍ദ്ദിച്ചതെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കുട്ടിയുടെ അമ്മയുടെ രണ്ടാം വിവാഹത്തിലേ കുട്ടിയെയാണ് ഇത്തരത്തില്‍ ദ്രോഹിച്ചത്.
കുട്ടിയുടെ കഴുത്തിലും കൈകളിലും കാലുകളിലും അടിയേറ്റ പാടുകളുണ്ട്. കുട്ടിക്ക് സമയത്ത് ഭക്ഷണം നല്‍കാന്‍ പോലും തയ്യാറായിരുന്നില്ലെന്നും നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അദ്യവിവാഹത്തിലെ കുട്ടിയും മൂന്നരവയസുള്ള കുട്ടിയും ഒരുമിച്ചാണ് താമസമെങ്കിലും ചെറിയകുട്ടിയ്ക്ക് യാതൊരു പരിഗണനയും നല്‍കിയിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.