മുതലമട: പാലക്കാട് മുതലമടയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെ ക്വാറി മാഫിയകളുടെ ഗുണ്ടാ ആക്രമണം. എ.എ.പി ജില്ലാ കണ്‍വീനര്‍ അറുമുഖന്‍ പത്തിച്ചിറ, ഗ്രാമസേവ സംഘം കണ്‍വീനര്‍ കെ.ബി സുമന്‍, കണ്ണദാസന്‍, ബാലന്‍, എന്നിങ്ങനെ ആറോളം പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ക്വാറി മാഫിയയുടെ ക്വട്ടേഷന്‍ സംഘമായ ആര്‍.എസ്.എസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
അനധികൃതമായി അമിത ലോഡുമായെത്തിയ ടിപ്പര്‍ ലോറിയെ തടയാന്‍ ശ്രമിച്ചതിനാണ് ഇവര്‍ക്ക് നേരെ ഗുണ്ടകള്‍ ആക്രമണം അഴിച്ച് വിട്ടത്. ക്വാറി വിരുദ്ധ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനായി മൂച്ചം കുണ്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പാലക്കാടുള്ള ആര്‍.ടി.ഒ സംഘത്തെ വിവരമറിയിച്ച ശേഷമായിരുന്നു ലോറി തടഞ്ഞിരുന്നത്.
എന്നാല്‍ ഈ സമയത്ത് വടിവാളും കുറുവടിയും മറ്റ് ആയുധങ്ങളുമായി എത്തിയ ആര്‍.എസ്.എസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ബൈക്കിലും മറ്റ് വാഹനങ്ങളിലുമായി വന്ന ഗുണ്ടകള്‍ പരിസ്ഥിതി പ്രവര്‍ത്തകരായ കണ്ണദാസിനെയും സുഹൃത്തുക്കളെയും കാര്‍ തടഞ്ഞു വലിച്ചിറക്കിയതിന് ശേഷമാണ് വെട്ടാന്‍ ശ്രമിച്ചിരുന്നത്. അറുമുഖന്റെ തലയ്ക്കു കാര്യമായി വെട്ട് കൊണ്ടിട്ടുണ്ട്.
ബൈക്കിലും മറ്റ് വാഹനങ്ങളിലുമായി പുറകെ കൂടിയ ഗുണ്ടകള്‍ വാഹനത്തിന് നേരെയടക്കം വീണ്ടും ആക്രമണം അഴിച്ച് വിടുകയായിരുന്നു. ഒടുവില്‍ കൊല്ലങ്കോട് പോലീസ് സ്റ്റേഷനില്‍ ഓടിക്കയറിയാണ് ഗുണ്ടകളില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടത്. പരിക്കേറ്റവരെ പാലക്കാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിലവില്‍ പ്രദേശത്തെ അനധികൃത ക്വാറി മാഫിയകളുടെ ആജ്ഞാനുവര്‍ത്തികളായാണ് ഇവിടത്തെ ആര്‍.എസ്.എസ് യുവമോര്‍ച്ച അണികള്‍ പ്രവര്‍ത്തിക്കുന്നത്. ടാക്‌സ് വെട്ടിച്ചടക്കം കടന്ന് പോകുന്ന അനധികൃത ലോറികള്‍ക്ക് പൈലറ്റ് വാഹനമായി പോവുന്നതും ഇവിടത്തെ യുവമോര്‍ച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്.