| Saturday, 14th September 2019, 5:07 pm

'ആട്ട ഗലാട്ട'യില്‍ ഉണ്ണി ആര്‍ കഥകളും ചിറക്കരോടിന്റെ 'പുലയത്തറ'യും; ചുരുക്കപ്പട്ടികയിലുള്ളത് പത്തോളം പുസ്തകങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആട്ട ഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ബുക്ക് പ്രൈസിനായി പരിഗണിക്കുന്ന പുസ്തകങ്ങളുടെ പട്ടികയില്‍ ഉണ്ണി ആര്‍. കഥകളുടെ ഇംഗ്ലീഷ് പരിഭാഷയായ ‘വണ്‍ ഹെല്‍ ഓഫ് എ ലവര്‍’ എന്ന പുസ്തകവും. പോള്‍ ചിറക്കരോടിന്റെ ‘പുലയത്തറ’ എന്ന നോവലും പട്ടികയിലുണ്ട്. ഫിക്ഷന്‍ വിഭാഗത്തില്‍ അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിലാണ് ഇവയുള്ളത്.

ഒരു ഭയങ്കര കാമുകന്‍, ലീല, വാങ്ക് തുടങ്ങിയ 19 ഉണ്ണി ആര്‍. കഥകളുടെ പരിഭാഷയാണ് ‘വണ്‍ ഹെല്‍ ഓഫ് എ ലവര്‍’. പരിഭാഷ ജെ. ദേവികയുടേതാണ്. വെസ്റ്റ് ലാന്‍ഡ് പബ്ലിക്കേഷനാണ് പ്രസാധകര്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1962-ല്‍ ദളിത് പശ്ചാത്തലത്തില്‍ പോള്‍ ചിറക്കരോട് എഴുതിയ പുലയത്തറ എന്ന നോവസലിന്റെ ഇംഗ്ലീഷ് പരിഭാഷ തങ്കമ്മയാണ്. മിനി കൃഷ്ണന്‍ എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പ്രസാധകര്‍ ഓക്‌സഫഡ് സര്‍വകലാശാലാ പ്രസ്സാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പട്ടികയിലുള്ള മറ്റു പുസ്തകങ്ങള്‍: എ റെസ്പക്ടബിള്‍ വുമണ്‍ (ഈസ്റ്ററിന്‍ കീര്‍), ബുഹാരി (അനുകൃതി ഉപാധ്യായ), ബ്ലൂ ഈസ് ലൈക്ക് ബ്ലൂ: സ്റ്റോറീസ് (വിനോദ് കുമാര്‍ ശുക്ല), ക്ലോണ്‍ (പ്രിയ സരുക്കായി ഛബ്രിയ), ഹീറ്റ് (പൂമണി), ഇന്ദിരാ ബായ്: ദ ട്രയംഫ് ഓഫ് ട്രൂത്ത് ആന്‍ഡ് വിര്‍ച്യൂ (ഗുല്‍വാഡി വെങ്കിട്ട റാവു), ലുക്കിങ് ഫോര്‍ മിസ് സര്‍ഗം: സ്‌റ്റോറീസ് ഓഫ് മ്യൂസിക് ആന്‍ഡ് മിസ് അഡ്വെഞ്ചര്‍ (ശുഭ മുദ്ഗല്‍), ദ ബ്ലൂ ലോട്ടസ്: മിത്ത്‌സ് ആന്‍ഡ് ഫോക്ടെയ്ല്‍സ് ഓഫ് ഇന്ത്യ (മീന അറോറ നായക്), ദ ഫോറസ്റ്റ് ഓഫ് എന്‍ചാന്റ്‌മെന്റ്‌സ് (ചിത്ര ബാനര്‍ജി ദിവാകരുണി), ദ റേഡിയന്‍സ് ഓഫ് എ തൗസന്‍ഡ് സണ്‍സ് (മന്റീത് സോധി സോമേശ്വര്‍), ദ സെന്റ് ഓഫ് ഗോഡ് (സൈകത് മജുംദാര്‍).

We use cookies to give you the best possible experience. Learn more