ന്യൂദല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കറന്‍സിക്ക് കടുത്ത ക്ഷാമം. ഗുജറാത്ത്, ദല്‍ഹി, മഹാരാഷ്ട്ര. ഉത്തര്‍പ്രദേശ്. തുടങ്ങി ഒട്ടുമിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകളില്‍ പണമില്ല. ഉത്സവ സീസണായതിനാല്‍ പണം പൂര്‍ണ്ണമായി പിന്‍വലിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പറയുന്നത്.
കറന്‍സി കൈമാറി പ്രശ്‌നം പരിഹരിക്കാന്‍ കമ്മറ്റി രൂപീകരിച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് കരുതുന്നത്. അതേസമയം നോട്ട് ക്ഷാമത്തിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
എന്നാല്‍ പെട്ടന്ന് ഉണ്ടായ ക്ഷാമമല്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മാര്‍ച്ച് മാസത്തില്‍ തന്നെ ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ നോട്ട് ക്ഷാമമുണ്ടായിരുന്നെന്നും എന്നാല്‍ അന്ന് കേന്ദ്രസര്‍ക്കാര്‍ വിഷയം കാര്യമായി എടുത്തില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. നോട്ട് നിരോധനത്തിന് ശേഷം രാജ്യം നേരിടുന്ന കടുത്ത നോട്ട് ക്ഷാമമാണ് ഇപ്പോള്‍ നേരിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രശ്‌നം മൂന്ന് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്രധന സഹമന്ത്രി എസ്.പി ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് വരെ 5 ലക്ഷം കോടിയുടെ രണ്ടായിരം നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്.
വിപണിയില്‍ കറന്‍സി ക്ഷാമം ഉണ്ടാക്കുന്നതിന് പിന്നിലാരാണെന്ന് കണ്ടെത്തണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.