|

രാത്രി 9 മണിക്ക് ശേഷം എ.ടി.എമ്മുകളില്‍ പണം നിറയ്ക്കരുത്; കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്നതിന് പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. നഗരപ്രദേശളില്‍ രാത്രി 9 മണിയ്ക്ക് ശേഷവും ഗ്രാമങ്ങളില്‍ ആറ് മണിയ്ക്ക് ശേഷവും പണം നിറയ്ക്കാന്‍ പാടില്ലെന്ന് ഏജന്‍സികള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

നിലവില്‍ പ്രശ്‌നബാധിത പ്രദേശമായി കണക്കാക്കുന്ന ജില്ലകളിലെ എ.ടി.എമ്മുകളില്‍ നാല് മണിയ്ക്ക് മുമ്പായി പണം നിറയ്ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ALSO READ: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയില്‍ തുടരുന്നു; സ്പില്‍വേയുടെ ഷട്ടറുകള്‍ പൂര്‍ണ്ണമായും താഴ്ത്തി


നിലവിലെ നിര്‍ദ്ദേശം 2019 ഫെബ്രുവരിക്കുള്ളില്‍ നടപ്പാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. ഏകദേശം 15000 കോടിയാണ് നോണ്‍ ബാങ്കിംഗ് സ്ഥാനങ്ങള്‍ പ്രതിദിനം കൈകാര്യം ചെയ്യുന്നത്.

അതേസമയം സ്വകാര്യ ഏജന്‍സികള്‍ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ പോകുമ്പോള്‍ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇതിനു മുമ്പ് എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാനുള്ള വാനുകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്.