Kerala News
സംസ്ഥാനത്തെ എ.ടി.എമ്മുകളില്‍ വീണ്ടും കവര്‍ച്ചാ ശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 18, 04:03 am
Sunday, 18th November 2018, 9:33 am

ഇടുക്കി: ഇടുക്കി മറയൂരില്‍ എ.ടി.എം കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം. മറയൂരിലെ ബോവിക്കടവിലുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. മോഷണശ്രമം നടന്നത് രാത്രിയിലാണെന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് പൊലീസ് പ്രഥമിക നിഗമനം.

പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ഇവിടെ സി.സി.ടി.വി സൗകര്യങ്ങള്‍ ഇല്ല. അതിനാല്‍ അടുത്തുള്ള കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.

 


തന്നെ വലിച്ചിഴച്ച് മര്‍ദ്ദിച്ചെന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ സുരേന്ദ്രന്‍; വൈദ്യപരിശോധന റിപ്പോര്‍ട്ട് കാണിച്ച് സുരേന്ദ്രന്റെ വാദം പൊളിച്ച് പൊലീസ്


മഴയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി വൈദ്യുതിയില്ലായിരുന്നതിനാല്‍ പ്രദേശത്തെ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. മോഷണസംഘം തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് പറയുന്നത്.

ഒരു മാസം മുമ്പാണ് ചാലക്കുടിയിലും കൊച്ചി ഇരുമ്പനത്തും എ.ടി.എമ്മുകളില്‍ കവര്‍ച്ച നടന്നത്. കൊരട്ടയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കുത്തിത്തുറന്ന് പത്ത് ലക്ഷം രൂപ കവര്‍ന്നിരുന്നു. തൃപ്പൂണിത്തറ ഇരുമ്പനത്ത് എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്ന് 25 ലക്ഷം രൂപയാണ് കവര്‍ന്നത്. ഇരുമ്പനത്തിന് പുറമെ കളമശ്ശേരിയിലും കോട്ടയത്തും കവര്‍ച്ചാ ശ്രമം നടന്നിരുന്നു.