പിന്‍വലിക്കാവുന്ന രൂപയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് ഭൂരിഭാഗം എ.ടി.എമ്മുകളിലും പണമില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്.
ന്യൂദല്‍ഹി: പുതുവര്‍ഷം മുതല്‍ എ.ടി.എമ്മുകളില്‍ നിന്നും ഒരുദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 2500 ല്‍ നിന്നും 4500 ലേക്ക് ഉയര്‍ത്തി. പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് നിരോധനത്തെ തുടര്‍ന്ന് നടപ്പിലാക്കിയ എ.ടി.എം നിയന്ത്രണത്തില്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് റിസര്‍വ് ബാങ്കാണ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
പിന്‍വലിക്കാവുന്ന രൂപയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് ഭൂരിഭാഗം എ.ടി.എമ്മുകളിലും പണമില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്. എ.ടി.എമ്മില്‍ നിന്നും ഒരുദിവസം പിന്‍വലിക്കാവുന്ന പരമാവധി തുകയുടെ പരിധി 2000 ല്‍ നിന്നും 2500 ലേക്ക് നവംബര്‍ 13നു ഉയര്‍ത്തിയിരുന്നെങ്കിലും ചില്ലറക്ഷാമം നിലനില്‍ക്കുന്നതിനാല്‍ 2000രൂപ മാത്രമേ പല എ.ടി.എമ്മുകളില്‍ നിന്നും ലഭ്യമാകുന്നുള്ളു.
പുതിയ തീരുമാനപ്രകാരവും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 24000രൂപ തന്നെയാണ്. നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള അവസാന തീയ്യതി ഇന്നായിരുന്നെങ്കിലും അടുത്ത മാര്‍ച്ച് 31വരെ ആര്‍.ബി.ഐ കൗണ്ടറുകളില്‍ നിന്നും മാറാന്‍ കഴിയുമെന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചു.