മാഡ്രിഡ്: ആ വിട ചൊല്ലലില്‍ പ്രകൃതി പോലും കരഞ്ഞു. അല്ലെങ്കിലും വിചെന്റ കാല്‍ഡറോണിന്റെ ആകാശം അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മനസ്സിനൊപ്പമാണ്. മുന്‍പും വികാരനിര്‍ഭരമായ നിമിഷങ്ങളില്‍ വിചെന്റ കാല്‍ഡറോണില്‍ മഴ പെയ്തിട്ടുണ്ട്. ഇത്തവണയും പെയ്തു.
മുന്‍പ് 1982ലെ ഇതു പോലൊരു ദിനം അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മുതിര്‍ന്ന ആരാധകരുടെ മനസ്സിലിപ്പോഴും മായാതെ കിടപ്പുണ്ട്. പ്രശസ്ത മ്യുസിക് ബാന്‍ഡ് റോളിങ് സ്‌റ്റോണിന്റെ കൊട്ടിക്കയറലിനിടെയായിരുന്നു അത്.
സ്‌റ്റേഡിയത്തിലെ അവസാന മത്സരങ്ങളിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ്. അടുത്ത സീസണ് മുതല്‍ 16 കിലോ മീറ്റര്‍ അകലെയുള്ള ലാ പെയ്‌നേറ്റ സ്റ്റേഡിയമായിരിക്കും അവരുടെ കളിത്തട്ടകം. അവസാന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ വിജയത്തോടെയാണ് ഈ സ്‌റ്റേഡിയത്തില്‍ നിന്ന് വിട വാങ്ങുന്നതെന്നതില്‍ ആശ്വസിക്കാം.
റയല്‍ മാഡ്രിഡിനോട് 21 ന് വിജയിച്ചിരുന്നെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പാദത്തിലേറ്റ 30 ത്തിന്റെ തോല്‍വിയില്‍ നിന്ന് കരകയറാന്‍ അത് മതിയായിരുന്നില്ല.
1966 മുതല്‍ ഹോം ഗ്രൗണ്ടായിരുന്ന വിചന്റ് കാല്‍ഡറോണ് പൊളിച്ച് നീക്കും. അവിടെ ആരവങ്ങളുടെ ആവേശത്തില്‍ പുതിയ ഉദ്യാനം തലയുയര്‍ത്തി നില്‍ക്കും. പാര്‍ക്ക് അത്‌ലറ്റിക്കോ മാഡ്രിഡ്.
കാല്‍ഡറോണിന്റെ ഉപേക്ഷിക്കലിന് വഴിയൊരുക്കിയതും ഈ മഴയാണ്. എന്നാല്‍ ആരാധകരുടെ മനസ്സ് കുറേ കാലം വിചന്റ കാല്‍ഡറോണില്‍ തന്നെയായിരിക്കും.
വിചന്റ് കല്‍ഡറോണിനേക്കാള്‍ ആള്‍ ശേഷിയുള്ള ലാ പെയ്‌നേറ്റ മഴയെ തടയാന്‍ മേല്‍ക്കൂര കൂടിയുള്ളതാണ്. സ്റ്റേഡിയത്തിന്റെ ആകൃതിയാണ് സ്റ്റേഡിയത്തിന്റെ പേരും, ലാ പെയ്‌നേറ്റ എന്നാല്‍ മുടിയൊതുക്കാനുള്ള ചീപ്പെന്നര്‍ത്ഥം.
വിചന്റ് കാല്‍ഡറോണ് അത്‌ലറ്റിക്കോയുടെ സ്വപ്‌ന ഭൂമിയാണ്. വെറും ആഭ്യന്തര ക്ലബ് ആയിരുന്ന അത്‌ലറ്റിക്കോയെ ലോകം അറിഞ്ഞത് ഇവിടെ നിന്നാണ്. 2014 ലെ ചാമ്പ്യന്‍സ് ലിഗ് മത്സരത്തില്‍ ഇറ്റലിയന്‍ ക്ലബ് എസി മിലാന്‍ താരം സുല്ലെ മുണ്ടാരിയുടെ വായടപ്പിച്ചതും ഇവിടെ വെച്ച്.
സെമി ഫൈനലില്‍ ഞങ്ങള്‍ക്ക് എതിരാളികളായി അത്‌ലറ്റിക്കോ മതിയെന്ന് പറഞ്ഞവരെ 4-1 ന് തോല്‍പ്പിച്ചാണ് ഞെട്ടിച്ചത്. 1966 മുതലുള്ള 142 യുറോപ്പ്യന്‍ മത്സരങ്ങളില്‍ 104 എണ്ണം വിജയിച്ചു. 24 സമനില, 14 കളികളില്‍ മാത്രം തോറ്റു. പക്ഷേ 2017 നല്ല വര്‍ഷമായിരുന്നില്ല. അഞ്ച് കളികള്‍ തോറ്റതില്‍ നാലെണ്ണവും ഇവിടെ.