വിജയിയും ഷാരൂഖും കുട്ടികളെപോലെ: ആറ്റ്‌ലി
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ റിലീസിന് ഒരുങ്ങുകയാണ്. വമ്പന്‍ റിലീസായി എത്തുന്ന ചിത്രത്തിനായി ആരാധകര്‍ ഏറെ കാത്തിരിപ്പിലാണ്. റെക്കോഡ് റിലീസാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ ദിനതന്തി ദിനപത്രത്തിന്റെ വെബ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ മുമ്പ് മൂന്ന് തവണ ജോലി ചെയ്തിട്ടുള്ള വിജയിയും ഷാരൂഖും തമ്മിലുള്ള സാമ്യം എന്താണെന്ന് പറയുകയാണ് ആറ്റ്‌ലി.
ഇരുവരും കുട്ടികളെപോലെയാണ് എന്നാണ് ആറ്റ്‌ലി മറുപടി പറഞ്ഞത്. എന്നാല്‍ ഇരുവരുടെയും വിനയത്തെ താന്‍ ബഹമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനയമാണ് ഇരുവരെയും വ്യത്യസ്തരാകുന്നതെന്നും പറയുന്നുണ്ട് ആറ്റ്‌ലി.
‘ഇരുവരും കുട്ടികളെപ്പോലെയാണ്. ജോലിയുടെ കാര്യത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നവരാണ്, എന്നാല്‍ അവരുടെ ഉള്ളില്‍ ഒരു കുട്ടിയുണ്ട്. അതിനുപുറമെ, അവരുടെ വിനയം ഞാന്‍ അഭിനന്ദിക്കുന്ന ഒരു കാര്യമാണ്. ഇതാണ് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്,’ ആറ്റ്‌ലി പറയുന്നു.
അതേസമയം വിജയ് ജാവാനില്‍ അതിഥി വേഷം ചെയ്യുന്നുവെന്ന അഭ്യൂഹവും ആറ്റ്‌ലി തള്ളികളയുന്നുണ്ട്.
അതേസമയം വലിയ വിജയം നേടിയ പഠാന് ശേഷം ഷാരുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികയാകുന്നത്. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍.
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ദീപിക പദുകോണ്‍ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.
റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാന്‍ നിര്‍മിച്ചിരിക്കുന്നത്. ഗൗരവ് വര്‍മയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സെപ്റ്റംബര്‍ ഏഴിന് ലോകമെമ്പാടും റിലീസ് ചെയ്യും.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍ ആകുമ്പോള്‍ കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസ് പാര്‍ട്ണറാകുന്നു. തമിഴ്‌നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളില്‍ 1001 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തമിഴ്‌നാട്ടില്‍ 450ലധികം സെന്ററുകളിലായി 650 സ്‌ക്രീനുകളില്‍ ചിത്രം എത്തിക്കുന്നുണ്ട്.
Content Highlight: Atlee talking about sharukh khan & vijay and he says that there are behave like childrens