|

ജവാനില്‍ അറ്റ്‌ലിയുടെ ആദ്യ ചോയിസ് സമന്ത; പിന്മാറിയതോടെ നയന്‍താരയിലേക്ക് എത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അറ്റ്‌ലി- ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രം ജവാന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്ത് വന്ന ടീസര്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. നയന്‍താരയും ഷാരൂഖ് ഖാനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ജവാന്‍.

എന്നാല്‍ ചിത്രത്തില്‍ നായികയായി ആദ്യം പരിഗണിച്ചത് സമന്തയ ആയിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വ്യക്തിപരമായ ചില കാരണങ്ങള്‍ മൂലം സമന്ത ഓഫര്‍ നിരസിക്കുകയായിരുന്നു. സമന്ത പിന്മാറിയതോടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നയന്‍താരയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ സമന്തയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ടീസറിലെ ഷാരൂഖിന്റെ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ഗുരുതരമായ പരുക്കുകളെ തുടര്‍ന്ന് മുഖം ഉള്‍പ്പെടെ കെട്ടിവെച്ച നിലയിലാണ് ഷാരൂഖ് ജവാന്റെ ടീസറില്‍ എത്തിയത്.

അറ്റ്‌ലിയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് ജവാന്‍. 2023 ജൂണില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഞ്ച് ഭാഷകളിലായിരിക്കും ജവാന്റെ റിലീസ്. ഷാരൂഖ് ഡബിള്‍ റോളിലെത്തുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥ ആയിട്ടായിരിക്കും നയന്‍താര എത്തുക.

നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഷാരൂഖ് ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിന്റെ ആവേശത്തിലാണ് ആരാധകര്‍. ദീപിക പദുക്കോണ്‍ നായികയാവുന്ന പത്താനാണ് ഷാരൂഖ് ഖാന്റെ പുതിയ ചിത്രം. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തപ്സി പന്നു നായികയായ രാജ്കുമാര്‍ ഹിരാനിയുടെ ദുങ്കിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഷാരൂഖിന്റെ മറ്റൊരു ചിത്രം.

വിഖ്‌നേഷ് ശിവന്റെ സംവിധാനത്തിലൊരുങ്ങിയ കാതു വാക്കുല രണ്ടു കാതലാണ് ഒടുവില്‍ റിലീസ് ചെയ്ത നായന്‍താരയുടെ ചിത്രം. വിജയ് സേതുപതി നായകനായ ചിത്രത്തില്‍ സമന്തയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Content Highlight: Atlee’s first choice was Samantha before nayanthara  in jawan 

Latest Stories