ഷങ്കറിന്റെ സംവിധാനസഹായിയായി കരിയര്‍ ആരംഭിച്ചയാളാണ് അറ്റ്‌ലീ. രാജാ റാണി എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ അറ്റ്‌ലീ വിജയ് നായകനായ തെരിയിലൂടെ തമിഴിലെ മുന്‍നിരയിലേക്കുയര്‍ന്നു. ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്ത ജവാന്‍ 1000 കോടി നേടിയതോടെ ഇന്ത്യയിലെ മികച്ച സംവിധായകരുടെ പട്ടികയില്‍ ഇടംപിടിച്ചു.
എന്നാല്‍ ഇപ്പോള്‍ അറ്റ്‌ലീ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് മറ്റൊരു കാര്യത്തിലാണ്. ദി കപില്‍ ശര്‍മ ഷോയില്‍ കഴിഞ്ഞദിവസം അറ്റ്‌ലീ അപമാനിക്കപ്പെട്ടിരുന്നു. അറ്റ്‌ലീ നിര്‍മിക്കുന്ന ബേബി ജോണ്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് സംഭവം അരങ്ങേറിയത്. ഷോയുടെ ഇടയില്‍ കപില്‍ ശര്‍മ അറ്റ്‌ലീയെ നിറത്തിന്റെ പേരില്‍ അപമാനിച്ചിരുന്നു.
‘നിങ്ങള്‍ എപ്പോഴെങ്കിലും ഏതെങ്കിലും താരത്തിന്റെയടുത്ത് കഥ പറയാന്‍ പോയപ്പോള്‍ ‘നിങ്ങള്‍ എവിടെ’ എന്ന് അവര്‍ ചോദിച്ചിരുന്നോ’ എന്നായിരുന്നു ചോദ്യം. ഇത് കേട്ട് അറ്റ്‌ലീയുടെ കൂടെയുണ്ടായിരുന്ന വരുണ്‍ ധവാനും സദസില്‍ ഉണ്ടായിരുന്നവരും പൊട്ടിച്ചിരിച്ചു. എന്നാല്‍ ഇത്തരമൊരു അപമാനത്തില്‍ ഒട്ടും പ്രകോപിതനാകാതെയാണ് അറ്റ്‌ലീ പ്രതികരിച്ചത്.
‘നിങ്ങളുടെ ചോദ്യത്തിന്റെ അര്‍ത്ഥം എനിക്ക് മനസിലായി. ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം സംവിധായകന്‍ എ.ആര്‍. മുരുകദോസ് സാറാണ്. എന്റെ ആദ്യസിനിമയുടെ നിര്‍മാതാവാണ് അദ്ദേഹം. ഒരിക്കലും എന്റെ അപ്പിയറന്‍സിന്റെ പേരില്‍ അദ്ദേഹം ജഡ്ജ് ചെയ്തിട്ടില്ല. എന്റെ കഴിവിലാണ് മുരുകദോസ് സാര്‍ വിശ്വസിച്ചത്. അങ്ങനെയാണ് രാജാ റാണി എന്ന സിനിമ സംഭവിച്ചത്. നമ്മള്‍ ഒരിക്കലും മറ്റുള്ളവരെ ലുക്ക് വെച്ച് ജഡ്ജ് ചെയ്യരുത്. മനസ്സുവെച്ച് വേണം ജഡ്ജ് ചെയ്യാന്‍’ എന്നാണ് അറ്റ്‌ലീ പറഞ്ഞത്.
ഇതിന് പിന്നാലെ അറ്റ്‌ലീയെ പിന്തുണച്ചും കപില്‍ ശര്‍മയെ വിമര്‍ശിച്ചും പലരും രംഗത്തെത്തി. കാലമിത്രയായിട്ടും മറ്റുള്ളവരെ നിറത്തിന്റെ പേരില്‍ കളിയാക്കുന്നത് വലിയ കാര്യമാണെന്ന് ചിന്തിക്കുന്നത് വിവരമില്ലായ്മയാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതാദ്യമായല്ല അറ്റ്‌ലീയെ നിറത്തിന്റെ പേരില്‍ അപമാനിക്കുന്നത്.
Kapil Sharma subtly insults Atlee’s looks?
Atlee responds like a boss: Don’t judge by appearance, judge by the heart.
किसी की बेइज्जती कर के TRP का खेल????#Atlee #KapilSharmaShow#KapilSharma #Israel pic.twitter.com/QSVd3WpGpB— jay (@jpchordiya_5) December 16, 2024
ഐ.പി.എല്‍. മത്സരത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാനും അറ്റ്‌ലീയും ഒന്നിച്ചുള്ള ഫോട്ടോയ്ക്ക് കീഴില്‍ ഇത്തരം ബോഡിഷെയ്മിങ് കമന്റുകള്‍ വന്നിരുന്നു. എന്നാല്‍ അതിലൊന്നും തളരാതെ തന്റെ വിജയം കൊണ്ട് മറുപടി നല്‍കുന്ന അറ്റ്‌ലീയെ അഭിനന്ദിച്ച് പലരും രംഗത്ത് വരുന്നുണ്ട്.
Content Highlight: Atlee reacts to the boy shaming comment on Kapil Sharma Show