| Monday, 29th June 2020, 12:55 pm

'ലോഹിയെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ ഹൃദയം വിങ്ങിപ്പൊട്ടുന്നു'; ലോഹിത ദാസിനെ അനുസ്മരിച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംവിധായകന്‍ ലോഹിതദാസിന്റെ ചരമവാര്‍ഷികത്തില്‍ അനുസ്മരിച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍. സിനിമാ മേഖലയില്‍ തനിക്കൊപ്പമുണ്ടായിരുന്ന കാലത്തെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ലോഹിതദാസിനെക്കുറിച്ചോര്‍ക്കുമ്പോള്‍ തന്റെ ഹൃദയം വിങ്ങിപ്പൊട്ടുകയാണെന്ന് രാമചന്ദ്രന്‍ പറഞ്ഞു. ഏവരോടും സൗമ്യനായി സംസാരിച്ചിരുന്ന, നന്മ നിറഞ്ഞ ലോഹിതദാസ് തനിക്ക് വേണ്ടപ്പെട്ടവനായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ധനം, കൗരവര്‍, വെങ്കലം, ചകോരം തുടങ്ങി താന്‍ നിര്‍മിച്ച നാലു സിനിമകള്‍ക്ക് സ്‌ക്രിപ്റ്റ് ചെയ്തത് ലോഹിതദാസ് ആയിരുന്നെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു. ലോഹിതദാസിന് ശ്രദ്ധാഞ്ജലിയായി ഈ നാലു സിനിമകളിലെയും ഓരോ രംഗങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

2009 ജൂണ്‍ 28നാണ് മലയാള സിനിമാ ലോകത്ത് നിന്നും ലോഹിതദാസ് വിടവാങ്ങുന്നത്. 20 വര്‍ഷക്കാലമാണ് ലോഹിതദാസ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചത്.

അറ്റലസ് രാമചന്ദ്രന്റെ വാക്കുകള്‍

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏവരെയു വിട്ടു പിരിഞ്ഞ ലോഹിതദാസിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ ഹൃദയം വിങ്ങിപ്പൊട്ടുകയാണ്. ഏവരോടും സൗമ്യനായി സംസാരിച്ചിരുന്ന നന്മ നിറഞ്ഞ ലോഹിതദാസ് എനിക്ക് വളരെയധികം വേണ്ടപ്പെട്ടയാളായിരുന്നു.

ഞാന്‍ തുടര്‍ച്ചയായി നിര്‍മിച്ച നാലു സിനിമകള്‍ക്ക് സ്‌ക്രിപ്റ്റ് ചെയ്തത് ലോഹിതദാസ് ആയിരുന്നു. ധനം, കൗരവര്‍, വെങ്കലം, ചകോരം തുടങ്ങി നാലു സിനിമകള്‍. നാലും വ്യത്യസ്തമായ കഥകള്‍. അതില്‍ വികാര തീഷ്ണമായ രംഗങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെയുള്ള രംഗങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ലോഹിക്കുള്ള കഴിവ് ഒന്ന് വേറെതന്നയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more