മത്സരത്തിന്റെ 38ാം മിനിട്ടില്‍ ജിയാനിലൂക്ക സ്‌കമാക്കയാണ് ഇറ്റാലിയന്‍ ക്ലബ്ബിന്റെ ഗോളടിമേളം തുടങ്ങിയത്. ഒടുവില്‍ ആദ്യപകുതി സന്ദര്‍ശകര്‍ ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുകയായിരുന്നു.
രണ്ടാം പകുതിയിലും ജിയാനിലൂക്കാ ഗോളടി തുടര്‍ന്നു. 68ാം മിനിട്ടില്‍ ആയിരുന്നു താരത്തിന്റെ മത്സരത്തിലെ രണ്ടാം ഗോളും ലിവര്‍പൂളിന്റെ രണ്ടാം ഗോളും പിറന്നത്.
മത്സരത്തില്‍ 71 ശതമാനം ബോള്‍ പൊസിഷനും ലിവര്‍പൂളിന്റെ അടുത്ത് ആയിരുന്നു. 19 ഷോട്ടുകളാണ് ആതിഥേയര്‍ എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ അഞ്ചു ഷോട്ടുകളും ലക്ഷ്യത്തിലേക്ക് ആയിരുന്നു. കളിയുടെ സര്‍വ്വ മേഖലയിലും ആധിപത്യം പുലര്‍ത്തിയ ലിവര്‍പൂളിന് സ്‌കോര്‍ ലൈന്‍ ചലിപ്പിക്കാന്‍ സാധിക്കാതെ പോയതാണ് ഏറെ തിരിച്ചടിയായത്.
ഏപ്രില്‍ 19നാണ് മത്സരത്തിന്റെ സെക്കന്റ് ലെഗ് നടക്കുന്നത്. യൂറോപ്പ ലീഗിന്റെ സെമിയിലേക്ക് മുന്നേറണമെങ്കില്‍ ശക്തമായ തിരിച്ചുവരവ് തന്നെ അറ്റ്‌ലാന്‍ഡയുടെ തട്ടകമായ ഗവിസ് സ്റ്റേഡിയത്തില്‍ നടത്തേണ്ടിവരും എന്നുറപ്പാണ്.
Content Highlight: Atlanta beat Liverpool in Europa League