| Monday, 21st February 2022, 8:32 pm

ജിംഖാന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരെയുള്ള വിവാദ പരാമര്‍ശത്തിന് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് എ.ടി.കെ മോഹന്‍ബഗാന്‍ താരം സന്ദേശ് ജിംഖാന്‍. സെക്‌സിസ്റ്റ് പരാമര്‍ശത്തിന്
പിന്നാലെ ജിംഖാനെതിരെ കനത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ്
ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുന്നത്.

എന്നാല്‍ ജംഖാന്റെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിലവിലുണ്ട്. കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ സമനില നേടിയതിന് പിന്നാലെ സന്ദേശ് ജിംഖാന്‍ നടത്തിയ പരാമര്‍ശം വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചതുപോലെയാണ് തോന്നിയതെന്നായിരുന്നു ജിംഖാന്‍ മത്സരശേഷം പറഞ്ഞത്. ജിംഖാന്റെ ഈ പരാമര്‍ശത്തില്‍ പലരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നലെയാണ് ജിംഖാന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുന്നത്.

അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ജിംഖാന്‍ രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവനയിലൂടെ ബ്ലാസ്റ്റേഴ്‌സിനെയോ സ്ത്രീകളെയോ അധിക്ഷേപിച്ചതല്ലെന്നും ആ സമയത്ത് പറഞ്ഞുപോയതാണെന്നും ജിംഖാന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

20220221 160247

താന്‍ സ്ത്രീകളെ ബഹുമാനിക്കുന്നയാണ്. തനിക്ക് ഭാര്യയും സഹോദരിയും അമ്മയുമൊക്കെയുണ്ട്. വനിതാ ഫുട്‌ബോള്‍ ടീമിനെ പിന്തുണക്കുന്നയാളാണ് താന്‍. മത്സരത്തിന് ശേഷം ടീം അംഗങ്ങളുമായി തര്‍ക്കിക്കുന്നതാണ് നിങ്ങള്‍ കേട്ടത്. അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും ജിംഖാന്‍ കുറിച്ചു.

ജിംഖാന്റെ പരാമര്‍ശത്തോടുള്ള തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് ആരാധകരും രംഗത്തെത്തിയിരുന്നു. കെ.ബി.എഫ്.സിയില്‍ കളിക്കുന്ന സമയത്ത് താരത്തിനായി ഉണ്ടാക്കിയിരുന്ന ടിഫോ കത്തിച്ചാച്ചാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നത്.

ടീം മാറി പോയെങ്കിലും ജിംഖനോട് മനസില്‍ ഒരിഷ്ടമുണ്ടായിരുന്നുവെന്നും ഇതുകൊണ്ടാണ് ടിഫോ സൂക്ഷിച്ചുവച്ചെതെന്നും, എന്നാല്‍ ഈ പരാമര്‍ശം പൊറുക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ആരാധകര്‍ ടിഫോ കത്തിച്ചത്.

Content Highlights:  ATK Mohun Bagan star Sandesh Jinghan deletes his Instagram account

We use cookies to give you the best possible experience. Learn more