ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാമ്പ്യന്മാരായി എ.ടി.കെ മോഹന്‍ ബഗാന്‍. ഫൈനലില്‍ ബെംഗളുരുവിനെ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ തോല്‍പിച്ചാണ് മോഹന്‍ ബഗാന്റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ഗോള്‍ വീതം അടിച്ച് ഇരുടീമുകളും സമനില പാലിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പെനാല്‍ട്ടി ഷൂട്ട് ഔട്ടിലാണ് മോഹന്‍ ബഗാന്റെ ജയം. ഷൂട്ടൗട്ടില്‍ 4-3ന് ബെംഗളൂരുവിലെ വീഴ്ത്തി കൊല്‍ക്കത്തന്‍ ക്ലബ് നാലാം കിരീടം ഉയര്‍ത്തുകയായിരുന്നു.
എ.ടി.കെക്കായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ സുനില്‍ ഛേത്രിയും റോയ് കൃഷ്ണയുമാണ് ബി.എഫ്.സിയുടെ സ്‌കോറര്‍മാര്‍. 14, 85 മിനിട്ടുകളിലായിരുന്നു പെട്രറ്റോസിന്റെ പെനാല്‍റ്റി ഗോളുകള്‍.
ATK Mohun Bagan are champions of the #HEROISL!
Juan Ferrando’s men beat Bengaluru FC 4-3 on penalties in Goa, the home venue of Ferrando’s old team (FC Goa).
A nervy final. Highlights ➡️ https://t.co/nZbWFOYqNt#ATKMBBFC pic.twitter.com/EBZVFgxfv0
— Sportstar (@sportstarweb) March 18, 2023
ബെംഗളൂരുവിനായി 45ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ സുനില്‍ ഛേത്രി ആദ്യ ഗോളും 78ാം മിനിട്ടില്‍ റോയ് കൃഷ്ണ രണ്ടാം ഗോളും നേടി. ബെംഗളുരുവിന്റെ റമീറെസ, പാബ്ലോ പെരെസ് എന്നിവരുടെ കിക്കുകള്‍ പാഴായത് ബെംഗളുരുവിന് തിരിച്ചടിയാവുകയായിരുന്നു.
ATK Mohun Bagan are the Champions of ISL 2022-2023! 💚❤️#ATKMB #ISL #IndianFootball #IFTWC pic.twitter.com/zJyWlceo8z
— IFTWC – Indian Football (@IFTWC) March 18, 2023
আমাদের কলজে বলে লড়াই করো হার না মানা! 💚♥️#ATKMohunBagan #JoyMohunBagan #আমরাসবুজমেরুন pic.twitter.com/1tFUlWyKtO
— ATK Mohun Bagan FC (@atkmohunbaganfc) March 18, 2023
Content Highlight: ATK Mohun Bagan became Indian Super League champions