അതിഷിയും രാഘവ് ചദ്ദയും മന്ത്രിമാരായേക്കില്ല; നിലവിലുള്ള മന്ത്രിസഭ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്
national news
അതിഷിയും രാഘവ് ചദ്ദയും മന്ത്രിമാരായേക്കില്ല; നിലവിലുള്ള മന്ത്രിസഭ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th February 2020, 11:21 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാളിന്റെ മന്ത്രിസഭയില്‍ പുതിയ അംഗങ്ങള്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. നിലവിലുണ്ടായിരുന്ന ആറ് മന്ത്രിമാര്‍ തന്നെയായിരിക്കും തുടര്‍ന്നും സ്ഥാനമേറ്റെടുക്കുക.

പുതുതായി ജയിച്ചു വന്ന അതിഷി മര്‍ലെനയും രാഘവ് ചദ്ദയും മന്ത്രിസഭയിലുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടാവില്ല. നിലവിലെ മന്ത്രിമാരെ തന്നെ നിലനിര്‍ത്തണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ തീരുമാനപ്രകാരമാണ് ഇതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലെല്ലാം മത്സരിക്കുവാന്‍ ആംആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ നിന്നുള്ള ആംആദ്മി പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായ പ്രീതി ശര്‍മ്മ മേനോനാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ദല്‍ഹി മോഡല്‍ ഭരണം വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രീതി ശര്‍മ്മ മേനോന്‍ പറഞ്ഞു.

മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെ തോല്‍പ്പിക്കാന്‍ സമാനമനസ്‌കരെ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനത്തെ പാര്‍ട്ടിയെന്നും പ്രീതി ശര്‍മ്മ മേനോന്‍ പറഞ്ഞു.