| Wednesday, 17th June 2020, 4:13 pm

ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അതിഷിക്ക് കൊവിഡ് ; ആം ആദ്മി വക്താവിനും കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അതിഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദല്‍ഹി കല്‍ക്കഞ്ചിലെ എം.എല്‍.എയാണ് അതിഷി. ഇന്നാണ് അതിഷിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ആം ആദ്മി പാര്‍ട്ടി വക്താവ് അക്ഷയ് മറാത്തയ്ക്കും ഉപദേശകന്‍ അഭിനന്ദിത ദയാല്‍ മഥുറിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതിഷി കഴിഞ്ഞ കുറച്ചുദിവസമായി ഹോം ക്വാറന്റീനില്‍ ആയിരുന്നു. ഇപ്പോഴും വീട്ടില്‍ തന്നെയാണ് ചികിത്സയില്‍ തുടരുന്നത്.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിനും കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ ഇരുവരുടേയും ഫലം നെഗറ്റീവ് ആയിരുന്നു.

സത്യേന്ദ്ര ജെയ്‌നിന് ഇന്ന് ഒരു കൊവിഡ് ടെസ്റ്റ് കൂടി നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമായിട്ടില്ല. നിലവില്‍ പനിയും ശ്വാസതടസവും ഇദ്ദേഹത്തിന് അനുഭവപ്പെടുന്നുണ്ട്. രാജീവ്ഗാന്ധി ആശുപത്രിയിലാണ് അദ്ദേഹമിപ്പോള്‍.

45000ത്തോളം കൊവിഡ് കേസുകളാണ് ദല്‍ഹിയില്‍ മാത്രം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ മൂന്നാം സ്ഥാനത്താണ് ദല്‍ഹിയിപ്പോള്‍. 1837 പേരാണ് ദല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more