| Tuesday, 16th May 2017, 10:12 am

ആറ്റിങ്ങലില്‍ ദളിത് കുടുംബം താമസിക്കുന്ന ഷെഡ് പൊളിച്ച് മാറ്റി അയല്‍ക്കാര്‍ വഴി വെട്ടി; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആറ്റിങ്ങല്‍: ദളിത് കുടുംബം താമസിക്കുന്ന ഷെഡ് പൊളിച്ച് മാറ്റി അയല്‍ക്കാര്‍ വഴിവെട്ടി. ആറ്റിങ്ങല്‍ തൊപ്പിചന്തയിലെ ആര്‍. ലീലയും മകള്‍ ലിജിയും പത്തുമാസം പ്രായമുള്ള കുട്ടിയും താമസിക്കുന്ന ഷെഡാണ് പൊളിച്ചു മാറ്റിയത്.


Also read സെന്‍കുമാര്‍ ഡി.ജി.പിയാകുന്നത് തടയാന്‍ സര്‍ക്കാര്‍ ചെലവിട്ടത് മൂന്നുകോടി


പുതിയ വീട് വയ്ക്കുന്നതിനാല്‍ താല്‍ക്കാലികമായ് കെട്ടിയ ഷെഡാണ് അയല്‍വാസികളായ സജീവ്, ജോണി എന്നിവര്‍ ചേര്‍ന്ന് ഷെഡ് പൊളിച്ചു മാറ്റിയത്. ഇവരുടെ നാല് സെന്റ് സ്ഥലത്ത് കൂടി മൂന്ന് മീറ്റര്‍ വഴി വെട്ടുവാന്‍ വേണ്ടിയാണ് സജീവും ജോണിയും ചേര്‍ന്ന് ഷെഡ് പൊളിച്ചു മാറ്റിയത്.

പഞ്ചായത്തില്‍ നിന്നും വീട് വയ്ക്കാന്‍ തുക അനുവദിച്ചിരുന്നതിനാല്‍ വീട്ടു സാധനങ്ങള്‍ ഈ താല്‍ക്കാലിക ഷെഡിലാണ് വച്ചിരുന്നത്. വീട്ടു സാധനങ്ങള്‍ മുഴുവന്‍ അയല്‍വാസികള്‍ തകര്‍ത്തതായാണ് ലീല പറയുന്നത്. സജീവും ജോണിയും ബലമായി വഴി വെട്ടുകയായിരുന്നെന്നാണ് ഇവര്‍ പറയുന്നത്.

വൈകുന്നേരം മൂന്ന് മണിയോടെ സ്ഥലത്തെത്തിയ സംഘം പരസ്യമായാണ് ഷെഡ് തകര്‍ത്തത്. കോടതിയില്‍ നിന്നും ഇവര്‍ ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ വാങ്ങിയതിനാല്‍ സ്വന്തം സ്ഥലത്ത് കാലുകുത്താന്‍ കഴിയാത്ത സ്ഥതിയാണ് തങ്ങള്‍ക്കെന്നാണ് ലീല പറയുന്നത്.


Dont miss വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ‘കാളശക്തി’; വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ‘കണ്ടെത്തലുമായി’ ബാബാ രാംദേവും പതഞ്ജലിയും 


ബലമായി വഴിവെട്ടാന്‍ എത്തിയ സജീവിന്റെ കാറിന് മുന്നില്‍ വഴി തടഞ്ഞ് നിന്ന തന്നെ അവര്‍ അസഭ്യം പറഞ്ഞുവെന്ന് ലിജി പറഞ്ഞു. തങ്ങള്‍ വര്‍ഷങ്ങളായി കരം അടച്ചു കൊണ്ടിരിക്കുന്ന സ്ഥലം കയ്യേറിയാണ് അയല്‍വാസികള്‍ വഴി വെട്ടിയതെന്നും ലിജി കൂട്ടിച്ചേര്‍ത്തു.

ദളിത് കുടുംബത്തിനെതിരായ പരസ്യമായ അക്രമണമാണ് നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തതായി കടയ്ക്കാവ് പൊലീസ് അറിയിച്ചു.

We use cookies to give you the best possible experience. Learn more