| Sunday, 30th January 2022, 7:51 pm

ഭൂതകാലവും കഴിഞ്ഞ് ഗവിയിലെത്തി അവസാനം ബോബി ചെമ്മണ്ണൂരിനോട് അടി വാങ്ങി പുഷ്പരാജ്; വൈറലായി ട്രോള്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ അണിയിച്ചൊരുക്കിയ മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായിരുന്നു പുഷ്പ. രക്തചന്ദന കള്ളക്കടത്തുകാരനായ പുഷ്പരാജായെത്തിയാണ് അല്ലു അര്‍ജുന്‍ സിനിമയില്‍ നിറഞ്ഞാടിയത്.

പാന്‍ ഇന്ത്യ റിലീസായി പുറത്തിറങ്ങിയ പുഷ്പ 2021ലെ ഏറ്റവും പണംവാരിയ ചിത്രത്തില്‍ ഒന്നുമായിരുന്നു.

അല്ലുവിന്റെ അഭിനയത്തെയും സുകുമാറിന്റെ സംവിധാനത്തെയും പോലെ ഏറെ പ്രശംസ നേടിയവയായിരുന്നു ചിത്രത്തിലെ എല്ലാ ഗാനങ്ങളും. ‘`ഊ ആണ്ടവാ..’ ‘സാമി സാമി…’ തുടങ്ങിയ പാട്ടുകള്‍ ഏറെ ഹിറ്റായിരുന്നു.

Pushpa Srivalli Dance: శ్రీవల్లి పాటకు స్టెప్పులేసి టీమిండియా క్రికెటర్లు.. అదరగొట్టేశారుగా.! | Team india cricketers Surya Kumar Yadav Ishan Kishan dance for allu arjun pushpa movie srivalli ...

ചിത്രത്തിലെ ‘കണ്ണില്‍ കര്‍പ്പൂര ദീപമോ…’ എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഓസീസ് ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറടക്കമുള്ള താരങ്ങള്‍ ഈ പാട്ടിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് വീഡിയോയ്ക്ക് ചുവടുവെച്ചിരുന്നു.

ഇപ്പോഴിതാ, ‘പുഷ്പരാജ് ഡാന്‍സ് ചെയ്യുന്നത് നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍..’ എന്ന ക്യാപ്ഷനോടെ പുതിയ ട്രോള്‍ വീഡിയോ പുറത്തിറക്കിയിരിക്കതുയാണ് ട്രോളനായ അതുല്‍ സജീവ്.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അതുല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പുഷ്പരാജ് ഡാന്‍സ് നിര്‍ത്താതെ തുടര്‍ന്ന് പോവുന്നതും, മലയാള സിനിമയിലെ വിവിധ സീനുകളിലൂടെ കടന്നു പോവുകയും ചെയ്ത് അവസാനം ബോബി ചെമ്മണ്ണൂരിന്റെ കയ്യില്‍ നിന്നും അടി വാങ്ങുന്നതാണ് വീഡിയോയിലുള്ളത്.

അല്ലു സഞ്ചരിക്കുന്ന ഓരോ സീനുകളും അതിലെ കഥാ സന്ദര്‍ഭങ്ങളും കാഴ്ചക്കാരനില്‍ ചിരിയുണര്‍ത്തുന്നതാണ്.

അതേസമയം, ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ പുഷ്പ ഭേദിച്ച് കുതിക്കുകയാണ്. ലോകമെമ്പാടും 300 കോടിയിലേറെ രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 100 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു.

തെലുങ്ക് സിനിമയ്ക്കും അല്ലു അര്‍ജുന്റെ കരിയറിനും വന്‍ വഴിത്തിരിവായി മാറിയിരിക്കുകയാണ് പുഷ്പ. പുഷ്പയുടെ രണ്ടാംഭാഗത്തെയും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഫഹദ് ഫാസില്‍ വില്ലനായ് എത്തുന്ന രണ്ടാം ഭാഗത്തിന്റെ വിതരണ അവകാശത്തിനായി 400 കോടിയോളം രൂപയാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. പുഷ്പ 2ന്റെ ഷൂട്ടിംഗ് ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും എന്നാണ് അറിയുന്നത്.

Content Highlight: Athul Sajeev News Troll Video, Pushpa Allu Arjun

Latest Stories

We use cookies to give you the best possible experience. Learn more