|

'ഗോട്ടുകളില്‍ ഒരാളാടോ, ബഹുമാനിക്കാന്‍ പഠിക്ക്'; റൊണാള്‍ഡോക്കെതിരെ പരസ്യമായി രംഗത്തെത്തി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഒരുകാലത്ത് ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡൊ. എന്നാല്‍ നിലവില്‍ അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമാണ് നിലിവില്‍ അദ്ദേഹം.

എന്നാല്‍ റോണോക്ക് ടീമില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. പക്ഷെ മറ്റു ടീമുകളൊന്നും അദ്ദേഹത്തെ സ്വന്തമാക്കാന്‍ തയ്യാറായില്ല. അദ്ദേഹത്തിനെ ചുറ്റിപറ്റി ഒരുപാട് റൂമറുകളും വന്നിരുന്നു. അതില്‍ ഏറ്റവും ശക്തമായ റൂമറായിരുന്നു താരത്തെ അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍.

അത്‌ലറ്റിക്കോക്ക് പക്ഷെ അങ്ങനെ ഒര പ്ലാനില്ലെന്നും അത് വെറും പൊള്ളയായ വാദമാണെന്നും ടീമിന്റെ അധികൃതര്‍ തന്നെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം പ്രീസീസണ്‍ മത്സരത്തില്‍ നുമാന്‍ഷിയെ നേരിട്ടിരുന്നു. മത്സരത്തില്‍ അത്‌ലറ്റിക്കോ നാല് ഗോളിന് വിജയിക്കുകയും ചെയ്തു. എന്നാല്‍ മത്സരത്തില്‍ ശ്രദ്ധേയമായ കാര്യം മറ്റൊന്നുമായിരുന്നു. കാണികളുടെ ഇടയില്‍ ആരാധകര്‍ ഉയര്‍ത്തിയ ബാനറാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്.

‘സി.ആര്‍7ന് ഇവിടെ സ്വാഗതമില്ലെന്നാണ്’ ബാനറില്‍ ഉണ്ടായിരുന്ന വാചകം. അദ്ദേഹത്തെ ടീമിനാവശ്യമില്ലെന്ന് പരസ്യമായി രേഖപ്പെടുത്തുകയാണ് ഇവിടെ ആരാധകര്‍.

അത്‌ലറ്റിക്കോ ഓഫീഷ്യല്‍ ഫാന്‍സ് നേരത്തെ തന്നെ അദ്ദേഹത്തിനെതിരെ സ്റ്റേറ്റ്‌മെന്റ് പുറത്തുവിട്ടിരുന്നു. റോണോയെ ടീമില്‍ എടുക്കേണ്ട എന്നാണ് ആരാധകര്‍ ടീമിനോട് ആവശ്യപ്പെട്ടത്.

നേരത്തെ റോണോയെ ടീമില്‍ എടുക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു ഹാഷ്ടാഗ് ക്യാമ്പെയ്ന്‍ തന്നെ അത്‌ലറ്റിക്കോ ആരാധകര്‍ ആരംഭിച്ചിരുന്നു.

#ContraCR7 എന്ന ക്യാമ്പെയ്നാണ് സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചത്. ഈ ഹാഷ്ടാഗ് സ്പെയ്നില്‍ ട്രെന്‍ഡിങ്ങായി നിന്നിരുന്നു.

Content Highlights: Athletico Fans publically turnes against Cristiano Ronaldo