| Thursday, 30th October 2014, 11:17 pm

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത സ്വന്തമാക്കാനാകാത്തതില്‍ വിഷമമുണ്ട്: ഷാരൂഖ്ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


കൊല്‍ക്കത്ത: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത സ്വന്തമാക്കാനാകാത്തതില്‍ വിഷമമുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ്ഖാന്‍.മറ്റൊരു ടീമിനെ സ്വന്തമാക്കാന്‍ തന്റെ മനസ്സനുവദിക്കില്ല എന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

“ഞാന്‍ ഐ.എസ്.എല്ലിന്റെ ഭാഗമാകാന്‍ ഏറെ ആഗ്രഹിച്ചിരുന്നു നിര്‍ഭാഗ്യവശാല്‍ അതിനു കഴിഞ്ഞില്ല. കൊല്‍ക്കത്ത ടീമിനെ സ്വന്തമാക്കാന്‍ ഇനി കഴിയില്ല മറ്റൊരു ടീമിനെ സ്വന്തമാക്കാന്‍ എനിക്ക് കഴിയില്ല.” ഷാരൂഖ് പറഞ്ഞു.

മറ്റു ടീമുകളില്‍ നിന്ന് ഓഫറുകള്‍ വന്നതാണ്. പക്ഷെ എനിക്കതിനു കഴിയില്ല. കൊല്‍ക്കത്ത ഫുട്‌ബോള്‍ ടീമിനെ സ്വന്തമാക്കാനായില്ലെങ്കില്‍ ജീവിതത്തില്‍ ഞാന്‍ ഫുട്‌ബോള്‍ കളിക്കില്ല അദ്ദേഹം പറഞ്ഞു.

അതേ സമയം ഗാംഗുലിയെ അഭിനന്ദിക്കാനും ഷാരൂഖ് മറന്നില്ല. തന്നെക്കാള്‍ കൂടുതല്‍ ടീം അര്‍ഹിക്കുന്നത് ഗാംഗുലിയെ ആണെന്നും അദ്ദേഹത്തിനതു കഴിയും എന്നും ഷാരൂഖ് അഭിപ്രായപ്പെട്ടു.

കൊല്‍ക്കത്തക്ക് വേണ്ടി ഫുട്‌ബോള്‍ കളിച്ചാല്‍ പിന്നെ മറ്റൊരു സിറ്റിക്ക് വേണ്ടിയും നമ്മള്‍ കളിക്കില്ല. എനിക്ക്‌ മുംബൈയും ദല്‍ഹിയുമൊക്കെ ഇഷ്ടമാണ് പക്ഷെ ഞാന്‍ പിന്‍താങ്ങുക കൊല്‍ക്കത്തയെ ആയിരിക്കമെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

test

We use cookies to give you the best possible experience. Learn more