[]മോസ്‌കോ: ലോക അത്‌ലറ്റിക് മീറ്റില്‍ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയുടെ മലയാളി താരമായ രഞ്ജിത്ത് മഹേശ്വരി പുറത്തായി.പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പിന്റെ യോഗ്യതാ മത്സരത്തില്‍ ആറാമതെത്താനേ കഴിഞ്ഞുള്ളൂ. []
16.63 മീറ്ററാണ് രഞ്ജിത്ത് താണ്ടിയ മികച്ച ദൂരം. രണ്ടാം ശ്രമത്തിലാണ് ഈ ദൂരം രഞ്ജിത് താണ്ടിയത്. എന്നാല്‍ ആദ്യശ്രമത്തില്‍ ഈ ദൂരം മറികടന്ന ഫ്രഞ്ച് താരം അഞ്ചാമനായി ഫൈനലില്‍ ഇടംപിടിക്കുകയും ചെയ്തു.
എന്നാല്‍ പന്ത്രണ്ടാമനോ പതിമൂന്നാമനോ ആയി ഫിനീഷ് ചെയ്താല്‍ പോലും ഫൈനലില്‍ എത്തേണ്ടതായിരുന്നെന്നും ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും രഞ്ജിത് പറഞ്ഞു.
17.07 മീറ്ററായിരുന്നു രഞ്ജിത്തിന്റെ പേരിലുള്ള ദേശീയ റെക്കോഡ്. ആദ്യ ശ്രമത്തില്‍ തന്നെ 16.63 മീറ്റര്‍ ചാടിയ ഫ്രാന്‍സിന്റെ സുകു ബഫുവാംഗ ബായയും ഫൈനലിന് യോഗ്യത നേടി.
17.41 മീറ്റര്‍ ചാടിയ ഫ്രാന്‍സിന്റെ ടെഡ്ഡി തമാഗോവിന്റേതാണ് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ദൂരം. യു. എസ്. എ.യുടെ വില്‍ ക്ലെ (17.08 മീറ്റര്‍ ),
ചൈനയുടെ ബിന്‍ ഡോങ് (16.98 മീറ്റര്‍ ), റുമാനിയയുടെ മരിയന്‍ ഒപ്പേറ (16.91 മീറ്റര്‍ ) എന്നിവരാണ് ഫൈനലിന് യോഗ്യത നേടിയ മറ്റു താരങ്ങള്‍ .