ഫിന്‍ലാന്‍ഡ്: ഫിന്‍ലാന്‍ഡില്‍ ഇന്ത്യന്‍ കായികരംഗത്തിന്റെ അഭിമാനമുയര്‍ത്തിപ്പിടിച്ച ഹിമാദാസിനെ അപമാനിച്ച് അത്‌ലറ്റിക് ഫെഡറേഷന്റെ ട്വീറ്റ്. സെമിയില്‍ ജയിച്ച ഹിമ മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോയ്‌ക്കൊപ്പം ഫെഡറേഷന്‍,നല്ല ഇംഗ്ലീഷൊന്നുമല്ലെങ്കിലും അവിടെയും നന്നായി ഫെര്‍ഫോം ചെയ്‌തെന്നാണ് ട്വീറ്റ് ചെയ്തത്.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിമ. ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ഹിമയെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ഇംഗ്ലീഷ് പരിജ്ഞാനം അളന്ന ഫെഡറേഷന്റെ നടപടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ട്വീറ്റ് വിവാദമായതോടെ മറ്റൊരു ട്വീറ്റ് കൂടി ഫെഡറേഷന്‍ ഇറക്കിയത് ഇപ്രകാരമായിരുന്നു. പാവപ്പെട്ട സാഹചര്യത്തില്‍ നിന്ന് വരുന്ന അവള്‍ക്ക് ഹിന്ദി പോലും നന്നായി സംസാരിക്കാനറിയില്ല. മാധ്യമങ്ങളെ അഭിമുഖീകരിക്കാനും ഇംഗ്ലീഷില്‍ സംസാരിക്കാനുമുള്ള ശ്രമത്തെ അഭിനന്ദിക്കുകയാണ്. ആ ട്വീറ്റ് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു.
റൊമാനിയയുടെ ആന്ദ്രെ മികോലസ് അമേരിക്കയുടെ ടെയ്ലര്‍ മന്‍സന്‍ എന്നിവരെ പിന്തള്ളിയാണ് ഹിമ ഫൈനലില്‍ സ്വര്‍ണ്ണം നേടിയത്. സെമിയില്‍ 52.10 സെക്കന്‍ഡിലായിരുന്നു താരം ഓടിയത്.