| Saturday, 29th July 2017, 11:30 am

പി.യു ചിത്രയെ തഴഞ്ഞ് അത്‌ലറ്റിക് ഫെഡറേഷന്‍ വീണ്ടും: തിങ്കളാഴ്ച ഹൈക്കോടതിയെ നിലപാടറിയിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പി.യു ചിത്രയുടെ കാര്യത്തില്‍ നിഷേധാത്മക നിലപാടുമായി അത്‌ലറ്റിക് ഫെഡറേഷന്‍. ചിത്രയ്ക്ക് അനുകൂലമായ കോടതി വിധി തങ്ങളുടെ വാദം കേള്‍ക്കാതെയാണെന്നും അതുകൊണ്ട് ചിത്രയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കില്ലെന്നുമാണ് അത്‌ലറ്റിക് ഫെഡറേഷന്‍ പറയുന്നത്.

തിങ്കളാഴ്ച ഹൈക്കോടതിയെ ഇതുസംബന്ധിച്ച നിലപാട് അറിയിക്കുമെന്നാണ് അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് അദില്‍ സുമാരിവാല പറഞ്ഞത്.

ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു ചിത്രയെ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇന്ത്യന്‍ സംഘത്തെ തെരഞ്ഞെടുക്കുന്നതില്‍ അത്‌ലറ്റിക് ഫെഡറേഷന്റെ നടപടി നീതിയുക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.


Must Read:ഇന്ത്യയെന്നാല്‍ ഇന്ദിരാ ഗാന്ധി: മെഹ്ബൂബ മുഫ്തി


ചിത്ര ഇന്ത്യന്‍ ടീമിലുണ്ടെന്ന കാര്യം അത്‌ലറ്റിക് ഫെഡറേഷന്‍ ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിഷേധാത്മക സമീപനമാണ് അത്‌ലറ്റിക് ഫെഡറേഷന്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്.

ലണ്ടനില്‍ ഓഗസ്റ്റ് നാലിനാണ് ചിത്ര പങ്കെടുക്കേണ്ട 1500മീറ്റര്‍ മത്സരം നടക്കുന്നത്. മീറ്റിനുള്ളആദ്യ ഇന്ത്യന്‍ സംഘം ഇതിനകം യാത്ര തിരിച്ചു കഴിഞ്ഞു. അടുത്ത സംഘം തിങ്കളാഴ്ചയാണ് യാത്രതിരിക്കുന്നത്.

We use cookies to give you the best possible experience. Learn more