പൈപ്പിലൂടെ ഒഴൂക്കിയാല്‍ പുഴ പുഴയാവില്ല. അതിനൊരു ആവാസ വ്യവസ്ഥയുണ്ട്. പല പല ആവാസ വ്യവസ്ഥകളെ ബന്ധിപ്പിച്ചൂകൊണ്ടാണ് അത് ഒഴുകുന്നത്. പശ്ചിമ ഘട്ടത്തിലെ ചോലപ്പുല്‍മേടുകളില്‍ നിന്ന് ഉല്‍ഭവിച്ച് ഇറങ്ങിവരുന്ന പുഴ ചെറിയ ചെറിയ നീര്‍ച്ചാലുകള്‍ ആയും പിന്നീട് കൈവഴികള്‍ ആയും നീര്‍മറികളിലൂടെയും താഴേക്കു പതിച്ച്, കാടിന്റെ ഊര്‍ജം വഹിച്ച് പുഴയോരക്കാടുകളെ തൊട്ട് കൊണ്ട്, കുറെ താഴെ എത്തുമ്പോള്‍ ജീവനുള്ള പാറക്കൂട്ടങ്ങളില്‍ തട്ടിത്തടഞ്ഞും, കുറച്ചുകൂടി താഴെയത്തെുമ്പോള്‍ സമതലങ്ങളിലൂടെയും മണല്‍ തിട്ടകലൂടെയും പരന്ന് ഒഴുകുമ്പോഴാണ് ഒരു പുഴ ആരോഗ്യമുള്ളതാവുന്നത്.
ഓരോ അണക്കെട്ടിനു താഴെയും പുഴ മരിക്കുന്നു. എല്ലാവര്‍ക്കും മുല്ലപ്പെരിയാറിനെകുറിച്ച് അറിയാം. ഡാമിന്റെ സുരക്ഷയുടെ കാര്യത്തിലും കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കത്തിന്റെ കാര്യത്തിലും. എന്നാല്‍, നമ്മള്‍ ഒരിക്കലും ചര്‍ച്ച ചെയ്യാത്ത കാര്യമാണ് മുല്ലപ്പെരിയാരിനു താഴെ 35 കിലോമീറ്ററോളം പുഴ മരിച്ചുകഴിഞ്ഞിരിക്കുന്നു എന്നത്. സ്വാഭാവികമായ പുഴ അവിടെ ഇന്നില്ല.
| ഒപ്പിനിയന്‍ : ഡോ: ഡോ. എ. ലത|
|
(റിവര്‍ റിസര്‍ച്ച് ഡയറക്ടര്‍, തൃശൂര്‍)
ചാലക്കുടി പുഴയിലെ ഏഴാമത്തെ അണക്കെട്ടാണ് അതിരപ്പള്ളി പദ്ധതിയിലൂടെ വരാന്‍ പോവുന്നത്. വാഴച്ചാലില്‍ നിന്ന് വെള്ളം പവര്‍ഹൗസില്‍ എത്തിച്ച് അവിടെ നിന്ന് ടണല്‍ വഴി വഴിതിരിച്ചുവിടുകയാണ് ചെയ്യുക. ഇത് ഇപ്പോഴുള്ള വെള്ളച്ചാട്ടത്തെ ഗുരുതരമായി ബാധിക്കും.
വെള്ളച്ചാട്ടത്തെ ബാധിക്കാതിരിക്കാനായി ഡാമിന് തൊട്ടു താഴെയായി ചെറിയ പവര്‍ ഹൗസ് പണിയും എന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. ഒന്നര മെഗാവാട്ടിന്റെ രണ്ട് ചെറിയ ജനറേറ്റര്‍ സ്ഥാപിക്കുമെന്നും അതില്‍ ഒരെണ്ണം മാത്രം ഓടിക്കുമെന്നുമാണ് വിശദീകരണം. അതൊന്നും ഈ ആവാസ വ്യവസ്ഥ അഭിമുഖീകരിക്കാന്‍ പോവുന്ന ഗുരുതര പ്രശ്‌നത്തിന് പരിഹാരമാവില്ല എന്നതാണ് വസ്തുത.
നിലവില്‍ വേനല്‍കാലത്ത് ഏകദേശം സെക്കന്റില്‍ 13000 ലിറ്റര്‍ മുതല്‍ 14000 ലിറ്റര്‍ വരെ വെള്ളമാണ് ഒഴുകി വെള്ളച്ചാട്ടത്തെ സമ്പുഷ്ടമാക്കിക്കൊണ്ടിരിക്കുന്നത്. അതിരപ്പള്ളി പദ്ധതി വന്നു കഴിഞ്ഞാല്‍ സെക്കന്റില്‍ വെറും 7650 ലിറ്റര്‍ വെള്ളം മാത്രമെ വെള്ളച്ചാട്ടത്തിലേക്ക് ഒഴുകി എത്തുകയുള്ളൂ!! അഥവാ, നിങ്ങള്‍ ഇന്ന് കാണുന്ന വെള്ളച്ചാട്ടം മെലഞ്ഞുണങ്ങും എന്നര്‍ഥം.
ബാക്കിയുള്ള വെള്ളം പൈപ്പ് വഴി തിരിച്ചുവിടും. 6.4 ഡയാമീറ്റര്‍ ആണ് ഇങ്ങനെ വഴി തിരിച്ചു വിടുന്ന ടണലിന്റെ വലിപ്പം. അഥവാ രണ്ട് നില വീടിന്റെ സൈസ് ഉള്ള കൂറ്റന്‍ പൈപ്പ്!! അതിനര്‍ത്ഥം അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു പുഴ മൊത്തമായി വഴിതിരിച്ചുവിടുന്നു എന്നതാണ്. അണ്ടര്‍ഗ്രൗണ്ടിലൂടെ ആണ് ഈ പൈപ്പ് കൊണ്ടുപോവുക. അങ്ങനെ ചെയ്യുമ്പോഴുള്ള പ്രശ്‌നങ്ങള്‍ വേറെയുമുണ്ടാവും.
ഈ പ്രൊജക്ടിന് വേണ്ടതിലും വളരെ കുറവാണ് ഇപ്പോള്‍ ഇവിടെ ഒഴുകുന്ന വെള്ളം. 163 മെഗാവാട്ട് കപ്പാസിറ്റി ആണ് അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് കെ.എസ്.ഇ.ബി പറയുന്നത്. അതിന് വരുന്ന വെള്ളം തൊട്ടു മുകളിലുള്ള പെരിങ്ങല്‍ കുത്തില്‍ നിന്നുള്ളതാണ്. മൊത്തം വെള്ളത്തിന്റെ 95 ശതമാനവും അവിടെ നിന്നുമുള്ളതാണ്. അതീവ ജൈവ സമ്പുഷ്ടമായ കാടാണ് ഈ ഭാഗത്ത്.
ഈ പ്രൊജക്ടിന് വേണ്ടതിലും വളരെ കുറവാണ് ഇപ്പോള്‍ ഇവിടെ ഒഴുകുന്ന വെള്ളം. 163 മെഗാവാട്ട് കപ്പാസിറ്റി ആണ് അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് കെ.എസ്.ഇ.ബി പറയുന്നത്. അതിന് വരുന്ന വെള്ളം തൊട്ടു മുകളിലുള്ള പെരിങ്ങല്‍ കുത്തില്‍ നിന്നുള്ളതാണ്. മൊത്തം വെള്ളത്തിന്റെ 95 ശതമാനവും അവിടെ നിന്നുമുള്ളതാണ്. അതീവ ജൈവ സമ്പുഷ്ടമായ കാടാണ് ഈ ഭാഗത്ത്.
ഉയരം ഇനി പത്ത് മീറ്റര്‍ ആയി കുറച്ചാല്‍ പോലും ആദ്യം മുങ്ങിച്ചാവുക ഈ കാടായിരിക്കും.
23 മീറ്റര്‍ ആണ് അണക്കെട്ടിന്റെ ഉയരം പറയുന്നത്. ഉയരം ഇനി പത്ത് മീറ്റര്‍ ആയി കുറച്ചാല്‍ പോലും ആദ്യം മുങ്ങിച്ചാവുക ഈ കാടായിരിക്കും. ചെറിയ അണയാണ് കെട്ടുന്നതെങ്കില്‍ പോലും അതിന്റെ പിന്നില്‍ വരുന്ന പുഴ നിര്‍ജീവമാവും.
ഇതിനകം വന്നു കഴിഞ്ഞിരിക്കുന്ന നാശങ്ങള്‍ എല്ലാം കണക്കില്‍ എടുത്താലാണ് ഈ പദ്ധതി ഉണ്ടാക്കുന്ന ദുരന്തം അത്ര ചെറുതല്ല എന്ന് അംഗീകരിക്കേണ്ടി വരിക. ഈ കാടുകളില്‍ കാണപ്പെടുന്ന നാലിനം പ്രത്യകേ തരം വേഴാമ്പലുകള്‍, വംശനാശ ഭീഷണി നേരിടുന്ന സസ്യ- ജന്തു ജാലങ്ങള്‍. നൂറ്റിയറുപത്തിയൊമ്പത് ഇനം ചിത്രശലഭങ്ങള്‍ തുടങ്ങി മനുഷ്യര്‍ക്കു പുറമെ അനേകം ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയില്‍ കൂടിയാണ് പുതിയ പ്രൊജക്ട് വരുന്നത്.
ആനകളുടെയടക്കം ചെറുതും വലുതുമായ നിരവധി ജീവജാലങ്ങളുടെ സഞ്ചാരപാതയാണ് ഇതിലൂടെ തകര്‍ക്കപ്പെടക. പറമ്പിക്കുളത്തു നിന്നും പൂയംകുട്ടിയിലേക്ക് ആനകള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ നടന്നുപോകാവുന്ന സഞ്ചാരപഥമാണ് ഈ പദ്ധതിയിലൂടെ മുറിക്കപ്പെടുന്നത്.
108 ഇനം മല്‍സ്യങ്ങള്‍ ഈ പുഴയില്‍ ഉണ്ട്. അതില്‍ വംശനാശഭീഷണി നേരിടുന്ന ആറിനം മല്‍സ്യങ്ങളെ കണ്ടത്തെിയതും ഈ ഭാഗത്താണ്. ഒഴുകുന്ന വെള്ളത്തില്‍ മാത്രം ജീവിക്കാനാവുന്നവയാണിത്. പുഴ കെട്ടിക്കിടന്നാല്‍ പിന്നെ ഈ മല്‍സ്യങ്ങള്‍ക്കും നിലനില്‍പുണ്ടാവില്ല. അതുകൊണ്ട് തന്നെ ഒരിക്കലും പാരിസ്ഥിതിക പ്രശ്‌നങ്ങളെ മറികടന്നുകൊണ്ട് അവിടെ പുതിയ അണക്കെട്ട് സാധ്യമല്ല.
108 ഇനം മല്‍സ്യങ്ങള്‍ ഈ പുഴയില്‍ ഉണ്ട്. അതില്‍ വംശനാശഭീഷണി നേരിടുന്ന ആറിനം മല്‍സ്യങ്ങളെ കണ്ടത്തെിയതും ഈ ഭാഗത്താണ്. ഒഴുകുന്ന വെള്ളത്തില്‍ മാത്രം ജീവിക്കാനാവുന്നവയാണിത്. പുഴ കെട്ടിക്കിടന്നാല്‍ പിന്നെ ഈ മല്‍സ്യങ്ങള്‍ക്കും നിലനില്‍പുണ്ടാവില്ല. അതുകൊണ്ട് തന്നെ ഒരിക്കലും പാരിസ്ഥിതിക പ്രശ്‌നങ്ങളെ മറികടന്നുകൊണ്ട് അവിടെ പുതിയ അണക്കെട്ട് സാധ്യമല്ല.
ആയിരത്തില്‍ പരം ചതുരശ്ര കിലോമീറ്റര്‍ ആണ് അതിരപ്പള്ളി പദ്ധതിയുടെ വൃഷ്ടിപ്രദേശം. അതിനകത്ത് 1.04 ചതുരശ്ര കീലോമീറ്റര്‍ മാത്രമേ അതിരപ്പള്ളി പദ്ധതിക്ക് വേണ്ടിവരികയുള്ളു എന്നാണ് വൈദ്യുത ബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ബാക്കി മേഖല നല്ല കാടായിരുന്നുവെങ്കില്‍ ആ വാദം അംഗീകരിക്കാമായിരുന്നു. പക്ഷെ, ഇപ്പോള്‍ അവസ്ഥ അതല്ല. 1200 കിലോമീറ്റര്‍ വനം വകുപ്പിന്റെ കയ്യിലാണ്.
തുടര്‍ച്ച മുറിഞ്ഞു പോയ കാടിനെ എല്ലാം കൂടി കൂട്ടിയാല്‍ 100 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് കാടിന്റെ യഥാര്‍ഥ ധര്‍മം നിര്‍വഹിക്കുന്ന സ്വാഭാവിക ആവാസ വ്യവസ്ഥ നിലനില്‍ക്കുന്നത്. ഈ കാട് ഉള്ളതുകൊണ്ടാണ് വേനല്‍കാലത്ത് കുറച്ചങ്കെിലും വെള്ളം ചാലക്കുടി പുഴയില്‍ ലഭിക്കുന്നത്.
അടുത്തപേജില്‍ തുടരുന്നു
പുഴക്കും പുഴയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കും വേണ്ട വെള്ളത്തിന്റെ അളവനുസരിച്ചല്ല, കേരളത്തിന് വേണ്ട വൈദ്യുതിയുടെ അളവ് അനുസരിച്ചാണ് പുഴയില്‍ വെള്ളം ഒഴുക്കി വിടുന്നത്. യഥാര്‍ത്ഥത്തില്‍ പുഴക്ക് വേണ്ടത് വെള്ളമല്ല, ഒഴുക്കാണ്. സ്ഥിരമായ ഒഴുക്ക്, ഉയര്‍ന്ന ഒഴുക്ക്, വെള്ളപ്പൊക്കസമയത്തെ ഒഴുക്ക് എന്നിങ്ങനെ മൂന്നു തരം ഒഴുക്ക് ഒരു പുഴക്ക് വേണം.
ചാലക്കുടി പുഴയിലെ തുമ്പൂര്‍മുഴി ഡാമില്‍ ഇറിഗേഷന്‍ പ്രൊജക്ട് ഉണ്ട്. പ്രധാനമായും കുടിവെള്ളം എത്തിക്കുന്ന കനാലുകള്‍ ആണിത്. ഏകദേശം 14000 ഹെക്ടര്‍ വരും അതിന്റെ കമാന്റ് ഏരിയ. അതിരപള്ളി പദ്ധതി വന്നു കഴിഞ്ഞാല്‍ ഈ പ്രൊജക്ടിന്റെ ഇടതു വലത് കരകളില്‍ കൂടി കടന്നുപോവുന്ന കനാലിലൂടെയുള്ള ജല വിതരണത്തെ സാരമായി ബാധിക്കും. ഇതിനെ ആശ്രയിക്കുന്ന പല പഞ്ചായത്തുകളുടെയും കുടിവെള്ളം മുട്ടും.
പുഴയെന്നത് ഒരു പാട് പേര്‍ ഉപയോഗിക്കുന്ന ആവാസ വ്യവസ്ഥയാണ്. അതില്‍ ബ്യൂറോക്രസിയുണ്ട്. ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റ് ഉണ്ട്. സാധാരണക്കാരും കാടിന്റെ മക്കളും ഉണ്ട്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് ഏതെങ്കിലും ഒരു ഏജന്‍സിയല്ല. പല ആളുകള്‍, പല വിഭാഗങ്ങള്‍ ഒന്നിച്ചിരുന്ന് ആണ് തീരുമാനമെടുക്കേണ്ടത്.
എന്നാല്‍, ഈ വിഭാഗങ്ങള്‍ തമ്മില്‍ വെള്ളത്തിന്റെ ഉപഭോഗത്തിന്റെ കാര്യത്തിലും പുഴ സംരക്ഷണത്തിന്റെ കാര്യത്തിലും ഏകോപനമില്ല. പൊതുസ്വത്താണ് പുഴ എന്ന ബോധമാണ് ആദ്യം ഉണ്ടാവേണ്ടത്. നമ്മള്‍ ഉപയോഗിക്കുന്ന വെള്ളം എല്ലാം ഈയൊരൊറ്റ പുഴയില്‍ നിന്നുള്ളതാണെന്നും അതിലെ വെള്ളം നഷ്ടപ്പെട്ടു കഴിഞ്ഞാന്‍ ആ പുഴയുടെ ആവാസവ്യവസ്ഥ തന്നെ തകരുമെന്നും ഇവരാരും ചിന്തിക്കുന്നില്ല.
ഒരു പുഴക്ക് ഒഴുകാന്‍, അതിന്റെ ജീവന്‍ നിലനിര്‍ത്താന്‍ എത്രയളവ് വെള്ളം അതില്‍ വേണമെന്നത് ഇവരുടെയൊന്നും പരിഗണനയിലേ ഇല്ല. 600റോളം ലിഫ്റ്റ് ഇറിഗേഷന്‍ പ്രൊജക്ടുകള്‍ ചാലക്കുടി പുഴയില്‍ ഉണ്ട്. 30 കുടിവെള്ള പദ്ധതികളും. കാതിക്കൂടത്ത് പ്രവര്‍ത്തിക്കുന്ന നിറ്റാ ജലാറ്റില്‍ കമ്പനി മാത്രം പ്രതിദിനം 80 ലക്ഷം ലിറ്റര്‍ വെള്ളം ഈ പുഴയില്‍ നിന്ന് എടുക്കുന്നുണ്ട്!!
പൈപ്പിലൂടെ ഒഴൂക്കിയാല്‍ പുഴ പുഴയാവില്ല. അതിനൊരു ആവാസ വ്യവസ്ഥയുണ്ട്. പല പല ആവാസ വ്യവസ്ഥകളെ ബന്ധിപ്പിച്ചൂകൊണ്ടാണ് അത് ഒഴുകുന്നത്. പശ്ചിമ ഘട്ടത്തിലെ ചോലപ്പുല്‍മേടുകളില്‍ നിന്ന് ഉല്‍ഭവിച്ച് ഇറങ്ങിവരുന്ന പുഴ ചെറിയ ചെറിയ നീര്‍ച്ചാലുകള്‍ ആയും പിന്നീട് കൈവഴികള്‍ ആയും നീര്‍മറികളിലൂടെയും താഴേക്കു പതിച്ച്, കാടിന്റെ ഊര്‍ജം വഹിച്ച് പുഴയോരക്കാടുകളെ തൊട്ട് കൊണ്ട്, കുറെ താഴെ എത്തുമ്പോള്‍ ജീവനുള്ള പാറക്കൂട്ടങ്ങളില്‍ തട്ടിത്തടഞ്ഞും, കുറച്ചുകൂടി താഴെയത്തെുമ്പോള്‍ സമതലങ്ങളിലൂടെയും മണല്‍ തിട്ടകലൂടെയും പരന്ന് ഒഴുകുമ്പോഴാണ് ഒരു പുഴ ആരോഗ്യമുള്ളതാവുന്നത്.
ഒരേ ഭൂമിയിലൂടെയല്ല അത് ഒഴുകുന്നത്. അതുകൊണ്ട് തന്നെയാണ് ഓരോ പുഴക്കും ഓരോ സ്വഭാവം കൈവരുന്നത്. പശ്ചിമഘട്ടത്തില്‍ നിന്ന് ഉല്‍ഭവിക്കുന്ന 44 പുഴകള്‍ക്ക് സമാനതകള്‍ ഒരുപാട് ഉണ്ട്. പക്ഷെ, സ്വഭാവം ഒന്നല്ല.
എന്നാല്‍, പുഴക്കും പുഴയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കും വേണ്ട വെള്ളത്തിന്റെ അളവനുസരിച്ചല്ല, കേരളത്തിന് വേണ്ട വൈദ്യുതിയുടെ അളവ് അനുസരിച്ചാണ് പുഴയില്‍ വെള്ളം ഒഴുക്കി വിടുന്നത്. യഥാര്‍ത്ഥത്തില്‍ പുഴക്ക് വേണ്ടത് വെള്ളമല്ല, ഒഴുക്കാണ്. സ്ഥിരമായ ഒഴുക്ക്, ഉയര്‍ന്ന ഒഴുക്ക്, വെള്ളപ്പൊക്കസമയത്തെ ഒഴുക്ക് എന്നിങ്ങനെ മൂന്നു തരം ഒഴുക്ക് ഒരു പുഴക്ക് വേണം. എന്നാല്‍, ഒഴൂക്കിലെ ഈ വകഭേദങ്ങള്‍ ഇന്ന് ഇല്ല. ഇതിനു പുറമെ, പുഴയിലേക്ക് ചെന്ന് ചേരുന്ന ചെറിയ ചെറിയ അരുവികള്‍ എല്ലം വറ്റിക്കൊണ്ടിരിക്കുന്നു.
ആറു ഡാമുകള്‍ ആണ് ചാലക്കുടി പുഴയില്‍ ഉള്ളത്. ഇവക്കെല്ലാം താഴെ പുഴ അളന്നാല്‍ 28കിലോമീറ്റര്‍ ചാലക്കുടി പുഴ ഇന്നില്ല. ഓരോ അണക്കെട്ടിനു താഴെയും പുഴ മരിക്കുന്നു. എല്ലാവര്‍ക്കും മുല്ലപ്പെരിയാറിനെകുറിച്ച് അറിയാം. ഡാമിന്റെ സുരക്ഷയുടെ കാര്യത്തിലും കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കത്തിന്റെ കാര്യത്തിലും. എന്നാല്‍, നമ്മള്‍ ഒരിക്കലും ചര്‍ച്ച ചെയ്യാത്ത കാര്യമാണ് മുല്ലപ്പെരിയാരിനു താഴെ 35 കിലോമീറ്ററോളം പുഴ മരിച്ചുകഴിഞ്ഞിരിക്കുന്നു എന്നത്. സ്വാഭാവികമായ പുഴ അവിടെ ഇന്നില്ല.
ഇവിടെ എന്‍വയോണ്‍മെന്റലിസ്റ്റുകളോ ഇക്കാളജിസ്റ്റുകളോ ഒന്നുമല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ബ്യൂറോക്രാറ്റുകളും ടെക്‌നോക്രാറ്റുകളും രാഷ്ട്രീയക്കാരുമാണ്. ഒരു പുഴ എങ്ങനെ ഒഴൂകണം? ഏതു വഴിക്ക് ഒഴുകണം എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് അവരാണ്. പുഴയെന്ന് പറഞ്ഞാല്‍ ഇവര്‍ക്ക് വെള്ളം കൊണ്ടുപോവുന്ന അല്ലെങ്കില്‍ മാലിന്യങ്ങള്‍ വഹിക്കാനുള്ള വെറും ചാനലുകളോ കനാലുകളോ മാത്രമാണ്.
ഇടുക്കി ഡാമിനു താഴെ 1975നു ശേഷം 25 കിലോമീറ്ററോളം പുഴയില്ല. അവിടെ ആളുകള്‍ വീടു വെയ്ക്കുന്നു, ഫുട്‌ബോള്‍ കളിക്കുന്നു കാരണം അവര്‍ക്കറിയാം അവിടെ ഇനി ഒരിക്കലും പുഴ തിരിച്ചുവരില്ലെന്ന്. ആ ഡാമിലെ വെള്ളം മുഴുവന്‍ മൂലമറ്റം വഴി മൂവാറ്റുപുഴയാറിലേക്ക് തിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. എന്നിട്ടും മൂവാറ്റുപുഴയാറ്റില്‍ മഴക്കാലത്തുപോലും നീരൊഴുക്ക് കുറവാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും കൂടതല്‍ ഡാമുകള്‍ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെയുള്ള മിക്ക ഡാമുകളും പശ്ചിമ ഘട്ടത്തില്‍ ആണ്. പക്ഷെ, മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയില്‍ കനത്ത വരള്‍ച്ചയാണ്.
കേരളത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ഡാറ്റ കാണിക്കുന്നത് ഇവിടെയുള്ള 45 ശതമാനം കിണറുകളും വറ്റിക്കൊണ്ടിരിക്കുന്നുവെന്നാണ്. കേരളത്തിലെ പുഴകളില്‍ വെള്ളം കുറയുന്നുവെന്ന് മാത്രമല്ല, എല്ലാ പുഴകളിലെയും 26-30 കിലോമീറ്ററോളം വേനല്‍ ആവുമ്പോഴേക്ക് ഉപ്പുവെള്ളം കയറുന്നു. ഇതും മറ്റൊരു സൂചനയാണ്; മുകളില്‍ നിന്നും ശുദ്ധജലം താഴെ പുഴകളിലേക്ക് ഒഴുകി എത്തുന്നില്ല എന്നതിന്റെ. ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡിന്റെ സര്‍വെ അനുസരിച്ച് ഭാരതപ്പുഴയുടെ ഇരു തീരത്തും കിണറുകളിലെ വെള്ളത്തിന്റെ നില 56 ശതമാനത്തോളം താഴ്ന്നു കൊണ്ടിരിക്കുന്നു എന്നാണ്.
ഇവിടെ എന്‍വയോണ്‍മെന്റലിസ്റ്റുകളോ ഇക്കാളജിസ്റ്റുകളോ ഒന്നുമല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ബ്യൂറോക്രാറ്റുകളും ടെക്‌നോക്രാറ്റുകളും രാഷ്ട്രീയക്കാരുമാണ്. ഒരു പുഴ എങ്ങനെ ഒഴൂകണം? ഏതു വഴിക്ക് ഒഴുകണം എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് അവരാണ്. പുഴയെന്ന് പറഞ്ഞാല്‍ ഇവര്‍ക്ക് വെള്ളം കൊണ്ടുപോവുന്ന അല്ലെങ്കില്‍ മാലിന്യങ്ങള്‍ വഹിക്കാനുള്ള വെറും ചാനലുകളോ കനാലുകളോ മാത്രമാണ്.
മനുഷ്യന്റെ ആവശ്യം മാത്രമാണ് അവരുടെ കണ്‍മുന്നില്‍ ഉള്ളത്. മറ്റാരും ഈ വെള്ളം ഉപയോഗിക്കരുത് എന്ന ദുശാഠ്യം. അതുകൊണ്ട് നമുക്ക് പുഴകളെ സംരക്ഷിക്കാന്‍ ഒരു നിയമവുമില്ല. സൗത്ത് ആഫ്രിക്കയില്‍ നേരത്തെ തന്നെ അതുണ്ട്. ആസ്‌ത്രേലിയയിലും യു.എസിലും ഇപ്പോള്‍ ആയിക്കഴിഞ്ഞു.
ഒരു പുഴയെ എങ്ങനെയാണ് നോക്കിക്കാണേണ്ടത് എന്നുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുമ്പോള്‍ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. അതിരപ്പള്ളി പദ്ധതിക്ക് ചാലക്കുടി പുഴയില്‍ ഇനി പ്രസക്തിയില്ല എന്നത്.
അടുത്തപേജില്‍ തുടരുന്നു
പ്രധാനമായും സന്ധ്യയ്ക്കുശേഷമുള്ള സമയങ്ങളില്‍ മാത്രം മുഖ്യ പവര്‍ഹൗസ് പ്രവര്‍ത്തിക്കുന്നതിനാല്‍ രാത്രിയില്‍ കുറച്ച് സമയം മാത്രമാണ് പുഴയില്‍ സാമാന്യം നീരൊഴുക്കുണ്ടാകുക. മറ്റു സമയങ്ങളിലെ തുച്ഛമായ നീരൊഴുക്ക്(സെക്കന്റില്‍ 7650 ലിറ്റര്‍) കീഴ്‌നദീതടആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ല. തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ 20ലധികം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ നനവെള്ളവും കുടിവെള്ളവും ഉറപ്പുവരുത്തുന്ന തുമ്പൂര്‍മുഴി ജലസേചനപദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി താളം തെറ്റും.
അനുബന്ധം :
സാമൂഹിക പ്രത്യാഘാതങ്ങള്‍
>> ചാലക്കുടി നദീതടത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ മാത്രമുള്ള “”കാടര്‍””എന്ന പ്രാക്തന ഗോത്രവിഭാഗത്തിലെ രണ്ട് ഊരുകള്‍ പദ്ധതിപ്രദേശത്തുണ്ട്. പദ്ധതി നടപ്പാക്കുന്നത് ഇവിടെ താമസിക്കുന്ന 300ഓളം ആദിവാസികളെ ബാധിക്കും. വനാവകാശനിയമപ്രകാരം ഇവരുടെ അനുമതിയില്ലാതെ പദ്ധതി നടപ്പാക്കാനാവില്ലെന്നിരിക്കെ
ആദിവാസികള്‍ എതിര്‍ത്തിട്ടും പദ്ധതിയുമായി മുന്നോട്ടുപോകുന്നത് നിയമവിരുദ്ധം കൂടിയാണ്.
>> ഒരു പുഴ പൂര്‍ണ്ണമായി ജലപാതങ്ങളിലൂടെ പതിക്കുന്നു എന്നതാണ് വാഴച്ചാല്‍, അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങളെ മറ്റു ജലപാതങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ പിന്നീട് വാഴച്ചാലില്‍ ഒഴുകിയെത്തുന്ന ജലത്തില്‍ 78ശതമാനവും ടണല്‍ വഴി തിരിച്ചുകൊണ്ടുപോകുമെന്ന് പദ്ധതിരേഖകള്‍ വ്യക്തമാക്കുന്നു. ബാക്കി വെള്ളം മാത്രമാണ് വെള്ളച്ചാട്ടങ്ങള്‍ക്കുണ്ടാകുക. ഇന്നു വേനല്‍ക്കാലങ്ങളിലൊഴുകുന്നതിന്റെ പകുതിയോളം വെള്ളം മാത്രമേ മഴക്കാലത്തുപോലുമുണ്ടാകൂ. ഇതോടെ ജലപാതങ്ങളുടെ സൗന്ദര്യം ഇല്ലാതാകുകയും മേഖലയിലെ വിനോദസഞ്ചാരവ്യവസായം തകരുകയും ചെയ്യും. അതിരപ്പിള്ളിക്കും ചാലക്കുടി ഉള്‍പ്പടെയുള്ള സമീപപ്രദേശങ്ങള്‍ക്കും സാമ്പത്തികമായി വലിയ തിരിച്ചടിയാണ് ഇതുമൂലം ഉണ്ടാകുക.
>> പ്രധാനമായും സന്ധ്യയ്ക്കുശേഷമുള്ള സമയങ്ങളില്‍ മാത്രം മുഖ്യ പവര്‍ഹൗസ് പ്രവര്‍ത്തിക്കുന്നതിനാല്‍ രാത്രിയില്‍ കുറച്ച് സമയം മാത്രമാണ് പുഴയില്‍ സാമാന്യം നീരൊഴുക്കുണ്ടാകുക. മറ്റു സമയങ്ങളിലെ തുച്ഛമായ നീരൊഴുക്ക്(സെക്കന്റില്‍ 7650 ലിറ്റര്‍) കീഴ്‌നദീതടആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ല. തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ 20ലധികം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ നനവെള്ളവും കുടിവെള്ളവും ഉറപ്പുവരുത്തുന്ന തുമ്പൂര്‍മുഴി ജലസേചനപദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി താളം തെറ്റും.
>> അതിരപ്പിള്ളിപദ്ധതി നടപ്പാക്കിയാല്‍ അതിനുള്ള ജലലഭ്യതയ്ക്കായി നിലവില്‍ മഴക്കാലത്ത് പെരിങ്ങല്‍ക്കുത്തില്‍ നിന്നും ഇടമലയാറിലേക്ക് ജലം കൊണ്ടുപോകുന്ന
ഇടമലയാര്‍ ഓഗ്‌മെന്റേഷന്‍ സ്‌കീം നിര്‍ത്തലാക്കുമെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇടമലയാറില്‍ സംഭരിക്കുന്ന വെള്ളം നിലവില്‍ പ്രധാനമായും വേനല്‍ക്കാലത്താണ് ഉപയോഗപ്പെടുത്തുന്നത്. പ്രതിവര്‍ഷം ശരാശരി 70ദശലക്ഷം യൂണിറ്റോളം അധികവൈദ്യുതി ഉല്പാദനത്തിനുപുറമെ പെരിയാറിലെ വേനല്‍ക്കാല ജലലഭ്യതയില്‍ 250-300ദശലക്ഷം ഘനമീറ്ററിന്റെ വര്‍ദ്ധനവും ഇടമലയാര്‍ ഓഗ്‌മെന്റേഷന്‍ സ്‌കീം വഴി ലഭ്യമാകുന്നുണ്ട്. അതിരപ്പിള്ളിക്കായി ഇത് നഷ്ടപ്പെടുത്തുകയാണ്.
അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയോടുള്ള ജനങ്ങളുടെ എതിര്‍പ്പിന് 30വര്‍ഷത്തെ ചരിത്രമുണ്ട്. ശക്തമായ നിരവധി പ്രക്ഷോഭങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ട്. പദ്ധതിയെ സംബന്ധിച്ച് ഔദ്യോഗികമായി നടത്തിയ 5 തെളിവെടുപ്പുകളിലും 90ശതമാനത്തിലധികം ജനങ്ങള്‍ പദ്ധതിയെ എതിര്‍ക്കുകയായിരുന്നു. 2 തവണ ബഹു.കേരള ഹൈക്കോടതി പദ്ധതിയുടെ അനുമതി തടഞ്ഞിരുന്നു. മൂന്നാംവട്ടം പാരിസ്ഥിതികാനുമതി കാലഹരണപ്പെട്ടതിനാല്‍ മാത്രം കോടതി നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ നാലാമതു പദ്ധതി ബഹു.ഹൈക്കോടതിക്ക് മുന്നിലാണ്.
വൈദ്യുതി ലഭ്യതയും വിലയും
163 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള അതിരപ്പിള്ളി പദ്ധതിയില്‍ നിന്നും സ്ഥാപിതശേഷിയുടെ 12ശതമാനത്തോളം മാത്രം വൈദ്യുതിയാണ് ലഭിക്കുക. പ്രതിവര്‍ഷം 170 മുതല്‍ 200 ദശലക്ഷം യൂണിറ്റുവരെ മാത്രം. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി ആവശ്യകതയുടെ 0.8ശതമാനത്തോളം മാത്രമാണിത്.
2005ല്‍ 570കോടി രൂപയ്ക്ക് കരാര്‍ നല്‍കാന്‍ തീരുമാനിച്ചിരുന്ന പദ്ധതിയുടെ ഇപ്പോഴത്തെ ചെലവ് 1500 കോടി രൂപയെങ്കിലും വരുമെന്നാണ് കരുതുന്നത്. ഉയര്‍ന്ന പദ്ധതി
ചെലവും തീരെ കുറഞ്ഞ വൈദ്യുതി ലഭ്യതയും കണക്കിലെടുക്കുമ്പോള്‍ ഇവിടെ നിന്നുള്ള വൈദ്യുതിക്ക് ഒരു യൂണിറ്റിന് 15രൂപയെങ്കിലുമാകും. പാരിസ്ഥിതിക, സാമൂഹിക
നഷ്ടങ്ങള്‍ കണക്കാക്കാതെയാണിത്. വൈദ്യുതി ബോര്‍ഡിന് വന്‍സാമ്പത്തിക ബാധ്യതയാണ് പദ്ധതി വരുത്തിവെക്കുക.
അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയോടുള്ള ജനങ്ങളുടെ എതിര്‍പ്പിന് 30വര്‍ഷത്തെ ചരിത്രമുണ്ട്. ശക്തമായ നിരവധി പ്രക്ഷോഭങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ട്. പദ്ധതിയെ സംബന്ധിച്ച് ഔദ്യോഗികമായി നടത്തിയ 5 തെളിവെടുപ്പുകളിലും 90ശതമാനത്തിലധികം ജനങ്ങള്‍ പദ്ധതിയെ എതിര്‍ക്കുകയായിരുന്നു. 2 തവണ ബഹു.കേരള ഹൈക്കോടതി പദ്ധതിയുടെ അനുമതി തടഞ്ഞിരുന്നു. മൂന്നാംവട്ടം പാരിസ്ഥിതികാനുമതി കാലഹരണപ്പെട്ടതിനാല്‍ മാത്രം കോടതി നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ നാലാമതു പദ്ധതി ബഹു.ഹൈക്കോടതിക്ക് മുന്നിലാണ്.