|

ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ ഇളക്കിമാറ്റിയ സംഭവം: പ്രതിയെ റിമാന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വേലൂര്‍: കിരാല്ലൂര്‍ ശിവക്ഷേത്രത്തിലെ ഉപദേവതകളുടെ രണ്ട് വിഗ്രഹങ്ങള്‍ വലിച്ച് താഴെയിട്ട സംഭവത്തില്‍ പിടിയിലായ മലപ്പുറം കൊണ്ടോട്ടി കുളങ്ങരമഠം വീട്ടില്‍ സുജി നമ്പീശനെ (42) വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സുജി നമ്പീശന്‍. ക്ഷേത്രത്തിലെ കഴകക്കാരന്റെ സഹായി കൂടിയാണ് പ്രതി.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ക്ഷേത്ര മേല്‍ശാന്തി പൂജയ്ക്കായി അകത്തുകയറി വാതില്‍ അടച്ച നേരത്തായിരുന്നു സംഭവം നടന്നത്.

നടതുറന്ന് പുറത്തേയ്ക്ക് വന്ന മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരാള്‍ ഓടിപോകുന്നത് കണ്ട് സംശയം തോന്നി നോക്കി. അപ്പോഴാണ് വിഗ്രഹം പുറത്തിട്ടത് കണ്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Video Stories