| Monday, 2nd September 2019, 11:47 pm

തൃണമൂല്‍ നേതാവിന്റെ ഗണേശ പൂജയില്‍ മുഖ്യാതിഥികളായി ബി.ജെ.പി നേതാക്കള്‍; അടുത്ത എം.എല്‍.എയും പാര്‍ട്ടി വിടുമോയെന്ന ആശങ്കയില്‍ മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി സംഘര്‍ഷം മുറുകുന്നതിനിടെ അടുത്ത വിവാദവുമായി തൃണമൂല്‍ നേതാവ്. തൃണമൂല്‍ എം.എല്‍.എ സബ്യസാചി ദത്ത നടത്തിയ ഗണേശ പൂജയില്‍ മുഖ്യാതിഥികളായെത്തിയത് ബി.ജെ.പി നേതാക്കളാണെന്നത് തൃണമൂല്‍ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു.

ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ ദിലീപ് ഘോഷ്, ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്‍, മുന്‍ തൃണമൂല്‍ നേതാവും ഇപ്പോഴത്തെ ബി.ജെ.പി നേതാവുമായ മുകുള്‍ റോയ് എന്നിവരാണ് പൂജയ്‌ക്കെത്തിയത്.

ദത്തയും മുകുള്‍ റോയിയും തമ്മില്‍ വര്‍ഷങ്ങളായി അടുത്ത ബന്ധമാണുള്ളത്. ദത്ത റോയിയുടെ പിറകെ ബി.ജെ.പിയിലേക്കു പോകുമെന്നു നേരത്തേ പറഞ്ഞുകേട്ടിരുന്നു. അതിനിടെ കഴിഞ്ഞദിവസം സാള്‍ട്ട് ലേക്ക് മേയര്‍ പദവിയില്‍ നിന്ന് പാര്‍ട്ടി ദത്തയെ മാറ്റിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ താന്‍ ബി.ജെ.പിയിലേക്കു പോകില്ലെന്ന് ദത്ത തന്നെ ഇതിനിടെ മാധ്യമങ്ങളോടു പറഞ്ഞു.

ഇതുവരെ തങ്ങള്‍ ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വരാന്‍ സന്നദ്ധനായാല്‍ ബി.ജെ.പി സ്വീകരിക്കുമെന്നും അദ്ദേഹം വലിയ നേതാവായതിനാല്‍ വേണ്ടെന്നു പറയാനാകില്ലെന്നും ദിലീപ് ഘോഷ് പ്രതികരിച്ചു.

കഴിഞ്ഞമാസം തൃണമൂല്‍ എം.എല്‍.എയും കൊല്‍ക്കത്ത മുന്‍ മേയറുമായ സോവന്‍ ചാറ്റര്‍ജി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ബി.ജെ.പിയില്‍ പ്രതീക്ഷിച്ച പദവി ലഭിക്കാത്തതിനാല്‍ സോവന്‍ രാജിവെയ്ക്കുകയാണെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്.

We use cookies to give you the best possible experience. Learn more