സംഘടനാതലത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയപഠനമില്ല, പ്രവര്‍ത്തകര്‍ക്കായി രാഷ്ട്രീയ പഠന സ്‌കൂള്‍ തുടങ്ങും; കെ. സുധാകരന്‍
Kerala News
സംഘടനാതലത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയപഠനമില്ല, പ്രവര്‍ത്തകര്‍ക്കായി രാഷ്ട്രീയ പഠന സ്‌കൂള്‍ തുടങ്ങും; കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th June 2021, 11:10 pm

തിരുവനന്തപുരം: കോണ്‍ഗ്രസിന് സംഘടനാതലത്തില്‍ രാഷ്ട്രീയപഠനമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ജനത്തിന് വേണ്ടത് ജീവിതവുമായി ബന്ധമുള്ള രാഷ്ട്രീയമാണെന്നും പ്രവര്‍ത്തകര്‍ക്കായി രാഷ്ട്രീയ പഠന സ്‌കൂള്‍ തുടങ്ങുമെന്നും സുധാകരന്‍ പറഞ്ഞു.

എഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ക്ലബ്ബ് ഹൗസ് ചര്‍ച്ചയിലായിരുന്നു സുധാകരന്റെ പ്രതികരണം. മൂന്ന് മേഖലകളിലായാവും രാഷ്ട്രീയ പഠന സ്‌കൂളുകള്‍ തുടങ്ങുകയെന്നും കൊച്ചിയിലും കോഴിക്കോട്ടും ഇതിനായി സ്ഥലം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ആചാരണ സംരക്ഷണത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നും സ്ത്രീ പുരുഷ സമത്വവും ആചാര സംരക്ഷണവും രണ്ടാണെന്നും സുധാകരന്‍ ചര്‍ച്ചയില്‍ പറഞ്ഞു.

അതേസമയം താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്നത് നുണപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ എത്രയോ കാലമായി സി.പി.ഐ.എം തനിക്കെതിരെ ഇക്കാര്യം പറയുന്നതാണെന്നും സുധാകരന്‍ ചര്‍ച്ചയില്‍ പറഞ്ഞു.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണു കണ്ണൂര്‍ എം.പി കൂടിയായ കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുല്‍ തന്നെയാണ് സുധാകരനെ അറിയിച്ചത്.

കോണ്‍ഗ്രസിലെ എല്ലാ നേതാക്കളെയും ഒരുമിച്ചു കൊണ്ടുപോകുമെന്നാണ് കെ.പി.സി.സി പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഗ്രൂപ്പുകള്‍ക്കു മുകളിലാണു പാര്‍ട്ടി, എല്ലാ അഭിപ്രായങ്ങളും പരിഗണിക്കും, പാര്‍ട്ടിയെ അധികാരത്തില്‍ തിരികെയെത്തിക്കുമെന്നും പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുമെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

At the organizational level, the Congress has no political education and will start a political school for workers; K. Sudhakaran